Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശരിക്കും ഞെട്ടിപ്പോയി, ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി,2023ലെ മികച്ച ചിത്രം ഇതുതന്നെ,സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു

ശരിക്കും ഞെട്ടിപ്പോയി, ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി,2023ലെ മികച്ച ചിത്രം ഇതുതന്നെ,സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 3 ജനുവരി 2024 (10:35 IST)
2023ലെ മികച്ച ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ സംവിധായകന്‍ കരണ്‍ ജോഹറിന് ഉത്തരം ഉണ്ട്. അത് അനിമല്‍ ആണ്. രണ്ടുതവണ സിനിമ കണ്ടു അനിമലിന്റെ കഥപറച്ചില്‍ രീതി അത്യധികം ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞത്.'ഗാലറ്റ പ്ലസ് മെഗാ പാന്‍ ഇന്ത്യ റൗണ്ട് ടേബിള്‍ 2023' ചര്‍ച്ചയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡിയോടായിരുന്നു ഇക്കാര്യം കരണ്‍ പറഞ്ഞത്.
 
'അനിമല്‍ 2023ലെ ഏറ്റവും നല്ല പടമാണെന്ന് പറയുമ്പോള്‍, നോക്കിപ്പേടിപ്പിക്കാന്‍ ചില കണ്ണുകള്‍ എന്നിലേക്ക് വരുമെന്ന് നല്ല ബോധ്യമുണ്ട്. അതറിഞ്ഞുകൊണ്ട് തന്നെയാണ് പറയുന്നത്. ഈ അഭിപ്രായം തുറന്നുപറയാന്‍ ഞാന്‍ ഒരുപാട് ധൈര്യം സംഭരിക്കേണ്ടി വന്നിരുന്നു.തികച്ചും വേറിട്ടൊരു കഥ പറച്ചിലായിരുന്നു അനിമലിന്റേത്. മിത്തുകളെ തച്ചുടയ്ക്കുന്ന, മുഖ്യധാര സിനിമയില്‍ ഉണ്ടാകണമെന്ന് കരുതുന്ന പല കാര്യങ്ങളെയും തകര്‍ക്കുന്ന കഥപറച്ചില്‍. ഇന്റര്‍വെല്‍ സീന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതുപോലൊരു സീക്വന്‍സ് മറ്റെവിടെയും കണ്ടിട്ടില്ല. ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി',-എന്നാണ് അനിമല്‍ സിനിമയെക്കുറിച്ച് കരണ്‍ പറഞ്ഞത്.ALSO READ: Virat Kohli and Rohit Sharma: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോലിയും രോഹിത്തും, തലപുകച്ച് സെലക്ടര്‍മാര്‍ !
 
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. മൂന്നു മണിക്കൂറും 21 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.
ധനികനായ വ്യവസായി ബല്‍ബീര്‍ സിങ്ങിന്റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് രണ്‍ബീര്‍ കപൂര്‍ വേഷമിടുന്നത്. അച്ഛനായ അനില്‍ കപൂറിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ ഈ ലോകം തന്നെ ചുട്ടെരിക്കാനുള്ള മനസുമായി മുന്നോട്ടു പോകുന്ന കഥാപാത്രമാണ് രണ്‍ബീര്‍ സിംഗിന്റേത്.ALSO READ: 70.83 കോടി വില വരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടന്‍ ജോണ്‍ എബ്രഹാം
  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

70.83 കോടി വില വരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടന്‍ ജോണ്‍ എബ്രഹാം