തനിക്ക് സംവിധായക ആകണമെന്ന് ആഗ്രഹമുള്ളതായി നടി ഹണി റോസ്. സിനിമയിലെത്തിയ കാലം മുതൽ തന്നെ ഇതിനായി സംവിധായകരെ താൻ നിരീക്ഷിക്കാറുണ്ടെന്നും കൗമുദിയുമായുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ഒരു സംവിധായിക ആകണമെന്നാണ് ആഗ്രഹം. സംവിധാനമെന്നത് വലിയ ഉത്തരവാദിത്തമാണ്. ഒരുമിച്ച് ഒരുപാട് പേരെ കൺട്രോൾ ചെയ്യേണ്ട വലിയ ജോലി.അതിനാൽ തന്നെ അഭിനയം തുടങ്ങിയ നാൾ മുതലെ സംവിധായകരെ നിരീക്ഷിക്കാറുണ്ട്. സിനിമ മാറി വരികയാണ്. നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയർ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞതെന്നും ഹണി റോസ് പറഞ്ഞു.