Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമില്ല,പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്, പ്രണവിനെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമില്ല,പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്, പ്രണവിനെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

കെ ആര്‍ അനൂപ്

, ശനി, 16 ഡിസം‌ബര്‍ 2023 (11:13 IST)
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്ത് കാര്യം ചെയ്താലും അത് പെര്‍ഫെക്റ്റ് ആക്കുന്ന ആളാണ് പ്രണവ് എന്ന് അദ്ദേഹം പറയുന്നു.ലൈഫ് ഓഫ് ജോസൂട്ടിയില്‍ പ്രണവ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചത് ഒരു ബുക്ക് എഴുതാനുള്ള പണത്തിനു വേണ്ടി ആയിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
'ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാര്‍ വായിക്കുന്ന സമയത്ത് മ്യൂസിക് ഡയറക്ടറുടെ കൂടെ വന്നിരുന്ന് അത് പഠിച്ചു. പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്. ഒരു ബുക്ക് എഴുതാന്‍ ആഗ്രഹമുണ്ടെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി ചെയ്യുന്ന സമയത്ത് അതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. എനിക്ക് ഒരു ബുക്ക് എഴുതണം അതിനെക്കുറിച്ച് പൈസ വേണമെന്ന് എന്നോട് പറഞ്ഞു. ലാല്‍ സാറിനോട് ചോദിക്കാന്‍ മേലെ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയല്ല, എനിക്ക് എന്റേതായ രീതിയില്‍ അധ്വാനിച്ച് പൈസ ഉണ്ടാക്കണം എന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നി',-ജീത്തു ജോസഫ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന്റെ കൈയില്‍ കെട്ടിയിരിക്കുന്ന വാച്ചിന് രണ്ട് കോടി ! ഞെട്ടി ആരാധകര്‍