Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍പ്രൈസ് ഹിറ്റിലേക്ക് ഹനുമാന്‍,പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സിനിമ,പാന്‍ ഇന്ത്യന്‍ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍

തേജ സജ്ജ നായകനായി എത്തുന്ന ചിത്രം സര്‍പ്രൈസ് ഹിറ്റാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നൂറുകോടിക്കപ്പുറം ഹനുമാന്‍ ഇപ്പോള്‍ തന്നെ കണ്ണുവയ്ക്കുന്നുണ്ട്.

HanuMan

കെ ആര്‍ അനൂപ്

, ശനി, 13 ജനുവരി 2024 (12:58 IST)
HanuMan
പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഹനുമാന്‍, അത്ഭുതപ്പെടുത്തുന്ന സ്വീകാര്യത നേടിക്കൊണ്ട് ഈ പാന്‍ ഇന്ത്യന്‍ ചിത്രം മുന്നേറുന്നു. കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ സിനിമ ആദ്യദിനം 11 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും ഒരു സൂപ്പര്‍ഹീറോ ചിത്രം കൂടി ബോക്‌സ് ഓഫീസില്‍ നിന്ന് പണം വാരുന്നു
 
തേജ സജ്ജ നായകനായി എത്തുന്ന ചിത്രം സര്‍പ്രൈസ് ഹിറ്റാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നൂറുകോടിക്കപ്പുറം ഹനുമാന്‍ ഇപ്പോള്‍ തന്നെ കണ്ണുവയ്ക്കുന്നുണ്ട്. എല്ലാ ഭാഷയിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ കഴിയുന്നതാണ് സിനിമ എന്നതാണ് പ്രത്യേകത.ALSO READ: ഫോട്ടോഷൂട്ടുകളുടെ രാജകുമാരി, ഇത്തവണയും ഹോട്ട് ലുക്കില്‍ മാളവിക മേനോന്‍, ചിത്രങ്ങള്‍ കാണാം
പ്രശാന്ത് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 11 ഭാഷകളായി ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തും. ജനുവരി 12നാണ് റിലീസ് ചെയ്തത്.ശിവേന്ദ്രയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോട്ടോഷൂട്ടുകളുടെ രാജകുമാരി, ഇത്തവണയും ഹോട്ട് ലുക്കില്‍ മാളവിക മേനോന്‍, ചിത്രങ്ങള്‍ കാണാം