10 വര്‍ഷത്തെ ഇടവേളക്കുശേഷം നടി ജെനീലിയ തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്നു.ടോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്ന നടി 2012ലാണ് അവസാനമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്.
കന്നഡ-തെലുങ്ക് ദ്വിഭാഷ ചിത്രത്തിലൂടെ ജെനീലിയ ടോളിവുഡില്‍ തിരിച്ചെത്തും.ഒരു സോഫ്റ്റ്വെയര് കമ്പനിയുടെ സിഇഒയുടെ വേഷത്തില്‍ നടി സിനിമയില്‍ അഭിനയിക്കും.നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കും.ഒരു ആക്ഷന്‍ ബേസ്ഡ് റൊമാന്റിക് ഡ്രാമയാണ് ചിത്രം.