Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ല, അവാർഡുകളെ സുന്ദരമാക്കിയത് അദ്ദേഹമാണ്: ഗീതു മോഹൻദാസ്

വിനായകനെ അളക്കാനാകില്ല: ഗീതു മോഹൻദാസ്

ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ല, അവാർഡുകളെ സുന്ദരമാക്കിയത് അദ്ദേഹമാണ്: ഗീതു മോഹൻദാസ്
, ശനി, 8 ഏപ്രില്‍ 2017 (12:59 IST)
ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്ന് ദേശീയ പുരസ്‌കാരം നേടിയ സംവിധായിക ഗീതു മോഹന്‍ദാസ്. അവാര്‍ഡുകളെ വിനായകനാണ് സുന്ദരമാക്കിയതെന്നും ഗീതു പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് ഗീതു പ്രതികരിച്ചത്. 
 
വിനായകന് പ്രത്യേക ജൂറി പരാമര്‍ശം ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പെട്ടെന്നാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായത്. മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്‍ ഉണ്ടായിരുന്നു. മറാഠി നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വിനായകൻ പിന്നിലാവുകയായിരുന്നു.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരഭിയ്ക്കു മുന്നിൽ ലോക സുന്ദരി മുട്ടുകുത്തി!