Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗരുഡന്‍' റിലീസിന് ഇനി രണ്ട് ദിവസം,പ്രിവ്യു ഷോ നാളെ കൊച്ചിയില്‍

'ഗരുഡന്‍' റിലീസിന് ഇനി രണ്ട് ദിവസം,പ്രിവ്യു ഷോ നാളെ കൊച്ചിയില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 1 നവം‌ബര്‍ 2023 (11:39 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഗരുഡന്‍. സുരേഷ് ഗോപിയും ബിജുമേനോനും നേര്‍ക്കുനേര്‍ എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തില്‍ ആക്കുന്നത്.ലീഗല്‍ ത്രില്ലര്‍ സിനിമയുടെ റിലീസിന് ഇനി രണ്ട് ദിവസം കൂടി ഉള്ളൂ. നവംബര്‍ 3 ന് ആണ് റിലീസ്.
 
നാളെ കൊച്ചി ലുലു മാള്‍ പിവിആറില്‍ പ്രിവ്യു ഷോ ഉണ്ടാകും.7:00 മണിക്കാണ് ഷോ.സുരേഷ് ഗോപി, ബിജു മേനോന്‍, അഭിരാമി, മാളവിക, ലിസ്റ്റിന്‍ സ്റ്റിഫന്‍,ജഗദീഷ്, സിദ്ദീഖ്, സംവിധായകന്‍ അരുണ്‍ വര്‍മ, തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്, സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ഷോ കാണാന്‍ എത്തും.
ഗരുഡന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന ഉറപ്പ് നല്‍കുന്നു. 
 
'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഉണ്ണിയുടെ നായിക,ജയ് ഗണേഷിൽ മഹിമ നമ്പ്യാരും,ചിത്രീകരണം നവംബർ 10 മുതൽ