Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെതിരെ ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന ആൾ! അതാരാണെന്ന് വ്യക്തമാകുന്നു!

ദിലീപിനോട് ശത്രുതയുള്ള ആ വ്യക്തിയാണ് എല്ലാത്തിനും പിന്നിൽ! അതാരാ‌ണെന്ന് വെളി‌പ്പെടുന്നു!

ദിലീപിനെതിരെ ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന ആൾ! അതാരാണെന്ന് വ്യക്തമാകുന്നു!
പത്തനംതിട്ട , ശനി, 25 ഫെബ്രുവരി 2017 (16:28 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ പ്രതികൂട്ടിൽ നിർത്താൻ ശ്രമിക്കുന്നതാരാണെന്ന് തനിയ്ക്ക് അറിയാമെന്ന് ഗണേഷ് കുമാർ എം എൽ എ. ദിലീപിനെതിരെ  അനാവശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നയാളെ തനിക്കറിയാമെന്നാണ് സിനിമാ നടൻ കൂടിയായ ഗണേഷ് കുമാർ പറയുന്നത്.
 
നവമാധ്യമങ്ങളിലൂടെ അനാവശ്യവാര്‍ത്തകളാണ് ദിലീപിനെതിരെ വരുന്നത്. ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നാണ് ഗണേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്. ആക്രമണത്തിന് ഇരയായ നടിയ്ക്ക് കേസ് വാദിക്കുന്നതിന് വേണ്ടി സമര്‍ത്ഥനായ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
 
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഒട്ടേറെ വാര്‍ത്തകള്‍ പരന്നിരുന്നു. സംഭവത്തന് പിന്നില്‍ ദിലീപാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നത്. ദിലീപിനെതിരെ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുന്നത് ആരെന്ന ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസ്കാരിക കേരളം ഇനിയെന്നും ഓർത്ത് വെയ്ക്കുന്ന പേര് - പൃഥ്വിരാജ് സുകുമാരൻ! ചലച്ചിത്രലോകം പ്രതികരിച്ചു