എസ്. ജെ സൂര്യ ആദ്യമായി മലയാളം സിനിമയിലേക്ക്. നടനൊപ്പം ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം വിപിന്‍ദാസ് സംവിധാനം ചെയ്യും. ബിഗ് ബജറ്റില്‍ ഒരു മാസ്സ് പടമാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളായി ഒരുങ്ങുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഹൈദരാബാദില്‍ നടന്ന മീറ്റിങ്ങിന് ശേഷമാണ് എസ്. ജെ സൂര്യയുടെ മലയാളം അരങ്ങേറ്റം പ്രഖ്യാപിച്ചത്.
ബാദുഷ സിനിമാസിന്റെ ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ഹൈ ബജറ്റ് സിനിമയായിരിക്കും ഇത്.
ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുനാണ് പദ്ധതിയിടുന്നത്.
സിനിമയിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും നിര്‍മ്മാതാക്കള്‍ പിന്നീട് അറിയിക്കും.