Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് പോലും സിനിമ മാത്രം ഉള്ളില്‍, ആ ആഗ്രഹം ബാക്കിയാക്കി തിരക്കഥാകൃത്ത് മടങ്ങി

Nizam Rawther

കെ ആര്‍ അനൂപ്

, ബുധന്‍, 6 മാര്‍ച്ച് 2024 (12:14 IST)
Nizam Rawther
മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് വരെ തന്റെ സിനിമയെക്കുറിച്ച് ആയിരുന്നു ഉള്ളില്‍, സിനിമയുടെ പ്രമോഷന്‍ മെറ്റീരിയല്‍സ് എല്ലാം തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ പങ്കുവെച്ചിരുന്നു. ഏറെ ആഗ്രഹിച്ച സിനിമ വെള്ളിയാഴ്ച റിലീസിന് എത്തുന്നതിന് മുമ്പേ നിസാം യാത്രയായി. റിലീസ് തീയതി വരും മുമ്പുണ്ടായ വിവാദങ്ങള്‍ മറികടന്ന് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോള്‍ ആയിരുന്നു നിസാം റാവുത്തരുടെ അപ്രതീക്ഷിത മടക്കം. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് സിനിമയിലെ ഭാരതം എന്ന പേര് മാറ്റി 'ഒരു സര്‍ക്കാര്‍ ഉത്പന്നം' എന്നാക്കി നിര്‍മ്മാതാക്കള്‍ മാറ്റിയിരുന്നു.
 
 പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു നിസാം റാവുത്തര്‍. 49 കാരനായ നിസാം ഹൃദയാഘാതം മൂലമാണ് മരിച്ചത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
 'ഒരു സര്‍ക്കാര്‍ ഉത്പന്നം'എന്ന ചിത്രത്തിലെ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടിവി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്.
 
ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalabhavan Mani Death Anniversary: നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം എന്താണ്? മലയാളത്തിന്റെ പ്രിയതാരം വിടപറഞ്ഞിട്ട് എട്ട് വര്‍ഷം !




X
X
X
X