Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘മലയാളികളുടെ ‘ഇന്റലിജൻസിനെ’ ചോദ്യം ചെയ്താൽ, അവർ ആ സിനിമ വിജയിപ്പിക്കില്ല’ - കേരളത്തിൽ നിന്നും മികച്ച സിനിമ ഉണ്ടാകുന്നതെങ്ങനെയെന്ന ബോളിവുഡ് അവതാരകയുടെ ചോദ്യത്തിന് ദുൽഖറിന്റെ മറുപടി

‘മലയാളികളുടെ ‘ഇന്റലിജൻസിനെ’ ചോദ്യം ചെയ്താൽ, അവർ ആ സിനിമ വിജയിപ്പിക്കില്ല’ - കേരളത്തിൽ നിന്നും മികച്ച സിനിമ ഉണ്ടാകുന്നതെങ്ങനെയെന്ന ബോളിവുഡ് അവതാരകയുടെ ചോദ്യത്തിന് ദുൽഖറിന്റെ മറുപടി
, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (15:52 IST)
തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലാണ് ദുൽഖർ സൽമാൻ. സോനം കപൂർ നായികയാകുന്ന സോയ ഫാക്ടറിൽ പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് ദുൽഖർ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും അവധിയെടുത്താണ് ദുൽഖർ പ്രൊമോഷനു തയ്യാറായിരിക്കുന്നത്. 
 
മലയാള സിനിമയ്ക്ക് ഇത്രയധികം ക്വാളിറ്റിയുണ്ടാകാൻ കഴിയുന്നതെങ്ങനെ എന്ന അനുപമ ചോപ്രയുടെ ചോദ്യത്തിനു ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഞങ്ങൾ വളരെ ചെറിയ ഇൻഡസ്ട്രിയാണ്. കൂടിപ്പോയാൽ 150 മുതൽ 200 വരെയുള്ള തിയേറ്ററുകളാണ് ഞങ്ങൾക്കുള്ളത്. അതിൽ 75 തിയേറ്ററുകളിൽ ഓടിയാൽ തന്നെ പടം ഏകദേശം ആദായമുണ്ടാക്കും.‘
 
‘ഒരു സിനിമ മലയാളികളുടെ ഇന്റലിജൻസിനെ ചോദ്യം ചെയ്യുന്നതാണെങ്കിൽ അവർ അതു കാണില്ല. ആ പടം വിജയിപ്പിക്കില്ല. ഒരു ചിത്രം അവരുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നതാണെങ്കിൽ അവർ അത് കാണുകയേ ചെയ്യില്ല. എന്നാൽ, സിനിമയ്ക്ക് അകത്ത് കാമ്പ് ഉണ്ടെങ്കിൽ അവർ അത് കാണും, വിജയിപ്പിക്കുകയും ചെയ്യും. അതിനുദാഹരണമാണ് കുമ്പളങ്ങിയുടെ വിജയം’. - ദുൽഖർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്നവർ; അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി