'സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്': ദുൽഖർ
'സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്': ദുൽഖർ
സിനിമയിലെ വിള്ളലിനെക്കുറിച്ച് അഭിപ്രായങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ദുൽഖർ സൽമാന്റെ വാക്കുകളാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ചും തന്റെ നിലപാടിനെക്കുറിച്ചും താരം വ്യക്തമാക്കിയത്.
നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിൽ ദുൽഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു, ''ഒരഭിപ്രായം പറയാൻ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാണ്. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. ഞാൻ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ല, അതുകൊണ്ടുതന്നെ ആ വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.'
തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ല. രാഷ്ട്രീയം പറയാനല്ല, തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം എന്നും ദുൽഖർ പറഞ്ഞു. ''എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളർത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. ''സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്. പൊതുവേദികളിൽ ഒരിക്കൽപ്പോലും സ്ത്രീകൾക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി'' എന്നും ദുൽഖർ പറഞ്ഞു.