Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇനിമുതല്‍ ഡോക്ടര്‍ !

നടി തമന്ന ഇനി മുതല്‍ അറിയപ്പെടുന്നത് ഡോക്ടര്‍ തമന്ന !

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇനിമുതല്‍ ഡോക്ടര്‍ !
, വെള്ളി, 28 ജൂലൈ 2017 (12:00 IST)
തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന ഇനി അറിയപ്പെടാന്‍ പോകുന്നത് ഡോക്ടര്‍ തമന്ന എന്ന പേരില്‍. തെന്നിന്ത്യന്‍ സിനിമയിലേക്ക് നടി നല്‍കിയ സംഭാവനകള്‍ കണക്കാക്കിയാണ് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷ്ണല്‍ അക്രീഡിയേഷന്‍ കമ്മിഷന്‍, എന്‍ജിഒ ആണ് തമന്നയ്ക്ക് ഈ അംഗീകാരം കൊടുത്തിരിക്കുന്നത്. 
 
തനിക്ക് കിട്ടിയ അംഗീകാരത്തെ കുറിച്ച് തമന്ന തന്റെ ഫേസ്ബുക്കിലുടെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. വാര്‍ത്ത പുറത്ത് വിട്ടതോടെ നിരവധി പേര്‍ രംഗത്തെത്തി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഒരു കോടി രണ്ട് ലക്ഷത്തിന് മുകളിലാണ് തമന്നയയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം. തെലുങ്ക്, തമിഴ്, എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ പിന്‍‌ഭാഗത്ത് തേങ്ങ കൊണ്ട് എറിഞ്ഞാല്‍ ആ തേങ്ങ ഞാനവരുടെ തലക്കെറിയും’ - സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍