വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മധുരരാജക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആളുകൾ ഇഷ്ടപ്പെടുന്ന സിനിമകളെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വൈശാഖ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ജനക്കൂട്ടത്തിനുവേണ്ടിയാണ് തങ്ങള്‍ പടമിറക്കുന്നത്. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് തങ്ങളുടെ ലക്ഷ്യം. അങ്ങനെയുള്ള ചിത്രങ്ങള്‍ക്കു മാത്രമേ മുടക്കിയ പണം തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളു.‘
‘‘പേരൻപോ’ ‘വിധേയ’നോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത്. അതിന് അദ്ദേഹത്തിന് വേറെ ആളുകളുണ്ട്. പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്.‘- വൈശാഖ് പറയുന്നു.