'രാസ്ത' എല്ലാ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞതുമായി ബന്ധപ്പെട്ട് വ്‌ലോഗര്‍ ഉണ്ണി വ്‌ലോഗ്‌സിനെതിരെ വധ ഭീഷണിയും ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍.
മനഃപൂര്‍വം അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ലെന്നും ആ സമയത്തെ തന്റെ ഇമോഷന്‍സിന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണിതെന്നും അനീഷ് അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
അനീഷ് അന്‍വറിന്റെ വാക്കുകളിലേക്ക്
ഞാന്‍ അനീഷ് അന്‍വര്‍ , എന്റെ പുതിയ സിനിമ 'രാസ്ത' ഇറങ്ങിയപ്പോള്‍ 'ഉണ്ണി വ്‌ലോഗ്സില്‍' അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ടു അദ്ദേഹവുമായി ഫോണ്‍ സംഭാഷണം ഉണ്ടാവുകയും , അപ്പോഴത്തെ എന്റെ മാനസികാവസ്ഥയില്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയില്‍ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു .
കഴിഞ്ഞ 3 ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളര്‍ന്നു പോയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങിനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു .
തീര്‍ച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു പോയതില്‍ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ് .
സത്യത്തില്‍ അമ്മയെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്.കുറച്ചു സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി .
എന്റെ മറ്റു സംഭാഷങ്ങള്‍ ഉണ്ണിക്കു 'ജാതി' അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി .ഒരിക്കലുമതു മനപ്പൂര്‍വം ചെയ്തതല്ല.
മനപ്പൂര്‍വം അധിക്ഷേപിക്കാനോ , വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും, ആ സമയത്തെ എന്റെ emotions ഇന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണ് . അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞാനൊരിക്കലും അത്തരത്തിലൊരാളല്ല , എന്റെ പരാമര്‍ശങ്ങള്‍ ഉണ്ണിയെ വേദനിപ്പിച്ചതില്‍ 'ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. '
എന്റെ പ്രവര്‍ത്തി കൊണ്ട് വിഷമിച്ച 'ഓരോരുത്തരോടും ഈ അവസരത്തില്‍ എന്റെ ഖേദം അറിയിക്കുകയാണ് '.
ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കുമോ ഇതിന്റെ പേരില്‍ ഒരുപദ്രവവും എന്നില്‍ നിന്നോ, എന്റെ ബന്ധുമിത്രാദികളില്‍ നിന്നോ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്..വിശ്വസ്തതയോടെ,അനീഷ് അന്‍വര്‍.