നടനും എഴുത്തുക്കാരനുമായ ഡിനോയ് പൗലോസിനെ നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ. വെറും മൂന്ന് സിനിമകൊണ്ട് തന്നെ മലയാളത്തില്‍ അറിയപ്പെടുന്ന താരമായുള്ള അയാളുടെ വളര്‍ച്ച ആരെയും കൊതിപ്പിക്കുന്നതാണ് സാജിദ് കുറിക്കുന്നു.
സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളി മനസ്സിലിടം നേടിയ നടനും എഴുത്തുക്കാരനുമാണ് ഡിനോയ് പൗലോസ്. സ്വാഭാവികതയിലൂന്നിയ നുറുങ്ങ് താമാശകൊണ്ട് പ്രേക്ഷകനെ രസിപ്പിച്ച് കയ്യടിവാങ്ങിക്കുന്നതില്‍ അഗ്രഗണ്യനാണെന്ന് തോന്നിയ കലാകാരന്‍. വെറും മൂന്ന് സിനിമകൊണ്ട് തന്നെ മലയാളത്തില്‍ അറിയപ്പെടുന്ന താരമായുള്ള അയാളുടെ വളര്‍ച്ച ആരെയും കൊതിപ്പിക്കുന്നതാണ്..
'ഞാന്‍ പണിയെടുത്ത് ജീവിക്കൂലട നാട്ടാര് തെണ്ടികളെ'
ഉള്ളില്‍ തളം കെട്ടി കിടന്ന തെഴിലില്ലായ്മയെന്ന വിഷാദത്തെ വരെ കള്‍ട്ട് കോമഡിയാക്കി മാറ്റിയ ഡയലോഗ് മോഡുലേഷന്‍ സ്വന്തം അനുഭവത്തില്‍ നിന്നെടുത്ത് ക്രോഡികരിച്ച് സ്‌ക്രീനിലാക്കിയ പോലൊരു തോന്നലായിരുന്നു. അത്രക്കും ഒറിജിനാലിറ്റിയുണ്ടായിരുന്നു ജോയ്‌സണ് എന്ന കഥാപാത്രത്തിന്. വളരെ ബേസിക്ക് ആയ ഒരു ഇമോഷനുമായി കണക്റ്റ് ചെയ്യിപ്പിക്കുന്ന സാഹചര്യങ്ങള്‍ മെനഞ്ഞ് എടുക്കുക എന്നത് ഒരു കഴിവാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ഏറ്റവും വര്‍ക്ക് ആയതും ആ കണക്ഷന്‍ ആയിരുന്നു. ഒരുപക്ഷെ അയാളുടെ ജീവിതവുമായി അടുത്ത് നിന്നതുകൊണ്ടാവാം..
പ്രാന്തനറിഞ്ഞിടത്തോളം ജീവിതത്തിലും അയാള്‍ വെറുമൊരു സാധാരണക്കാരനാണ് ചെറുപ്പം മുതലെ സിനിമയും സ്വപ്നം കണ്ടു നടന്ന തനി കൊച്ചിക്കാരന്‍. സിനിമയെന്ന മായികലോകത്തേക്ക് കൈപിടിക്കാന്‍ ഒരു ഗോഡ്ഫാദറുമില്ലാതെ അലഞ്ഞ് നടന്ന കാലത്ത് നിന്നും സ്വന്തം അധ്വാനത്തില്‍ കരുത്തില്‍ കയറി വന്ന് കഴിവ് കാണിച്ച് ഇന്ന് നായകനായും എഴുത്തുക്കാരനായും സിനിമയിലിങ്ങനെ തിളങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രാന്തനൊരുപാട് സന്തോഷമുണ്ട്. നിങ്ങളുടെ എഫേര്‍ട്ടിന് കയ്യടിയുണ്ട്.. മിസ്റ്റര്‍ ഡിനോയ് പൗലോസ് നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.. സിനിമയിലെത്തിപ്പെടാന്‍ ചാന്‍സ് തെണ്ടിയും ദണ്ണിച്ചും രാപ്പകലില്ലാതെ അലഞ്ഞു നടക്കുന്ന സാധാരണക്കാര്‍ക്ക് നിങ്ങളൊരു വീരപുരുഷനാണ്..