Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അമ്മയാകാന്‍ ഒരുങ്ങി ദീപിക പദുക്കോണ്‍, ആദ്യ കണ്‍മണി സെപ്റ്റംബറില്‍ എത്തുമെന്ന് രണ്‍വീര്‍

Deepika Padukone and Ranveer Singh

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഫെബ്രുവരി 2024 (11:33 IST)
Deepika Padukone and Ranveer Singh
ജീവിതത്തില്‍ സന്തോഷകരമായ സമയത്തിലൂടെയാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും കടന്നുപോകുന്നത്. വൈകാതെ തന്നെ ഇരുവരും അച്ഛനും അമ്മയും ആകും. ഈ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരോട് ഇരുവരും അറിയിച്ചത്.
 
സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്നും താരദമ്പതികള്‍ പറയുന്നു.
 
പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ, കൃതി സനണ്‍, വരുണ്‍ ധവാന്‍,ശ്രേയ ഘോഷാല്‍, വിക്രാന്ത് മാസി, സോനു സൂദ്,രാകുല്‍ പ്രീത്, പ്രീതി സിന്റ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം ഇരുവര്‍ക്കും ആശംസകളുമായി എത്തി.
 
 2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു വെച്ചായിരുന്നു താരവിവാഹം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.
 
2015ല്‍ മാലിദ്വീപില്‍ വച്ചായിരുന്നു ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്തത്. തുടര്‍ന്ന് രഹസ്യമായി വിവാഹ നിശ്ചയവും നടത്തി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ആയിരുന്നു കല്യാണം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Premaluആ വാര്‍ത്തകള്‍ തെറ്റ്, പ്രേമലു ഒടിടി അവകാശം വിറ്റ് പോയിട്ടില്ല, ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഭാവന സ്റ്റുഡിയോസ്