അനുഷ്‌ക വിരാട് വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് ഒരുങ്ങുന്നു. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരി അഞ്ച് വെള്ളിയാഴ്ച നടന്നേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ദീപികയുടെ പിറന്നാള്‍ ദിനമായ ജനുവരി അഞ്ചിനു തന്നെ ദീര്‍ഘനാളത്തെ പ്രണയത്തിന് പരസ്പരം ഉറപ്പ് കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. നേരത്തെ രണ്‍വീര്‍ സിങ്ങിനൊപ്പം ശ്രീലങ്കയില്‍ ദീപിക പിറന്നാള്‍ ആഘോഷിച്ചതിനു ശേഷമേ ഇന്ത്യയിലേയ്ക്ക് മടങ്ങൂയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പരക്കുന്നത്.