Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് എം ടി? - ബി ഉണ്ണികൃഷ്ണൻ പറയുന്നു...

ആരാണ് എം ടി? ധാർഷ്ഠ്യം നിറഞ്ഞ ഈ ചോദ്യത്തിന് ഉത്തരമുണ്ട്!

ആരാണ് എം ടി? - ബി ഉണ്ണികൃഷ്ണൻ പറയുന്നു...
, ബുധന്‍, 4 ജനുവരി 2017 (12:35 IST)
എം ടി വാസുദേവൻ നായർ ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ആലോചിക്കേണ്ടി വരില്ല. ഓരോ മലയാളിയ്ക്കും അറിയാം അദ്ദേഹം ആരാണെന്ന്. എന്നാൽ, പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ വിമർശിച്ചതോടെ പലർക്കും അദ്ദേഹത്തെ അറിയാതെ ആയി. ആരാണ് എം ടി? പലയിടങ്ങളിലും ഇത്തരം ചോദ്യങ്ങ‌ൾ ഉയർന്നു. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തെ അറിയാത്തവരെ എന്താണ് പറയുക?. 
 
എം ടിയ്ക്ക് നേരെ നടന്ന ആക്രമണത്തെ കറ കളഞ്ഞ ഫാസിസമെന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറയുന്നത്. താനൊരു സാമ്പത്തിക വിദഗ്ധനല്ല എന്ന് കൃത്യമായി ഓര്‍മപ്പെടുത്തിക്കൊണ്ട്, നോട്ട് നിരോധനം ഒരു പാളിയ പരീക്ഷണമാണോയെന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. ആ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ, ഇതൊക്കെ പറയാൻ ആരാണ് എം ടി? എന്നൊരു മറുചോദ്യമാണ് ഉയർന്നത്. ഇതിനെ ഫാസിസമെന്നാണ് വിളിക്കേണ്ടതെന്ന് ഉണ്ണികൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞു.
 
എം.ടിയുടെ രണ്ടാമൂഴം മഹാഭാരത്തിന്റെ വ്യാഖ്യാനം മാത്രമല്ല, അതിന്റെ വിമര്‍ശവും കൂടിയാണ്. മലയാളം എന്ന ബഹുസ്വരതയുടെ അടയാളമായ തുഞ്ചനെഴുത്തച്ഛനെ ഒരു ഏകതാന മതാന്ധതയ്ക്കും വിട്ടുകൊടുക്കില്ലെന്നുള്ള എം ടിയുടെ നിലപാടുകള്‍ക്കു പിന്നിലുള്ളത് അദ്ദേഹത്തിന്റെ മനുഷ്യപക്ഷ രാഷ്ട്രീയമാണെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കയ്യൂക്കിൻറെ ബലത്തിൽ മമ്മൂട്ടിക്കുണ്ടായ നേട്ടങ്ങൾ !