Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയലാന്‍' റിലീസ് ഇനി വൈകില്ല, പ്രതീക്ഷയോടെ ശിവകാര്‍ത്തികേയന്‍ ആരാധകര്‍

'അയലാന്‍' റിലീസ് ഇനി വൈകില്ല, പ്രതീക്ഷയോടെ ശിവകാര്‍ത്തികേയന്‍ ആരാധകര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 10 ഏപ്രില്‍ 2023 (17:52 IST)
ശിവകാര്‍ത്തികേന്റെ പുതിയ ചിത്രമായ 'അയലാന്‍'റിലീസ് വൈകിയിരുന്നു. ഇപ്പോഴിതാ ദീപാവലിക്ക് സിനിമ തിയേറ്ററുകളില്‍ എത്തും എന്നതാണ് പുതിയ വാര്‍ത്ത.കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പുരോഗമിക്കുകയാണെന്ന് കേള്‍ക്കുന്നു.
 
 ആര്‍ രവികുമാറാണ് ചിത്രത്തിന്റെ സംവിധാനം.24AM സ്റ്റുഡിയോ 2018 ജനുവരിയിലാണ് 'അയലാന്‍' പ്രഖ്യാപിച്ചത്.നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോയാണ് മൂന്നുവര്‍ഷങ്ങള്‍ എടുത്ത് സിനിമ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. 2018-ല്‍ തന്നെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണത്തിന് ഇടവേള എടുക്കേണ്ടി വന്നു. പിന്നീട് കെജെആര്‍ സ്റ്റുഡിയോ എത്തി, ചിത്രീകരണം പുനരാരംഭിച്ചു. 2020 ഫെബ്രുവരിയില്‍ ടീം ടൈറ്റില്‍ പ്രഖ്യാപിച്ചു.
 
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ ശിവകാര്‍ത്തികേയനും ഒരു അന്യഗ്രഹജീവിയേയുമാണ് കാണാനായത്. അപ്പോഴേക്കും ലോക്ക് ഡൗണും വന്നു. ചിത്രീകരണം വീണ്ടും നീണ്ടുപോയി. 
 
കെജെആര്‍ സ്റ്റുഡിയോയുമായി ചേര്‍ന്ന് 24 എഎം സ്റ്റുഡിയോയാണ് അയലാന്‍ നിര്‍മ്മിക്കുന്നത്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കാര്യം ഞാനും സത്യനും കൂടി സംസാരിച്ചിരുന്നു: ശ്രീനിവാസൻ വിഷയത്തിൽ പ്രിയദർശൻ പറയുന്നു