Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രകാശ് രാജ് വഴക്ക് പറഞ്ഞു, അനുപമ പൊട്ടിക്കരഞ്ഞ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി!

പ്രകാശ് രാജ് വഴക്ക് പറഞ്ഞു, അനുപമ പൊട്ടിക്കരഞ്ഞ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി!

പ്രകാശ് രാജ് വഴക്ക് പറഞ്ഞു, അനുപമ പൊട്ടിക്കരഞ്ഞ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി!
, തിങ്കള്‍, 9 ജൂലൈ 2018 (12:59 IST)
മലയാളത്തിൽ 'മേരി'യായി അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെലുങ്ക് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരിക്കുകയാണ് അനുപമ പരമേശ്വരൻ. അനുപമയും പ്രകാശ്‌രാജും തമ്മിലുള്ള അടിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരിക്കുന്നത്. ‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് വഴക്ക് ഉണ്ടായതെന്നായിരുന്നു വാർത്ത.
 
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രകാശ്‌ രാജുമൊത്തുള്ളാ ഒരു സീനിൽ അനുപമ ഡയലോഗ് ആവർത്തിച്ച് തെറ്റിച്ചെന്നും ഇതോടെ നടന് ദേഷ്യം വന്നെന്നു, പിന്നീട് നിയന്ത്രണംവിട്ട പ്രകാശ് രാജ് അനുപമയോട് ദേഷ്യപ്പെടുകയുണ്ടായെന്നും ശേഷം നടി സെറ്റിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയെന്നുമായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്.
 
എന്നാൽ ഇപ്പോൾ നടി തന്നെ ഈ വാർത്ത അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രകാശ് രാജുമൊത്തുള്ള സെൽഫി പോസ്‌റ്റുചെയ്‌താണ് അനുപമ ഇതിന് അവസാനംകുറിച്ചത്. ‘ആ തമാശകൾ’ എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി അനുപമ നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിച്ചുല്ലസിച്ച് പൃഥ്വിയും നസ്‌രിയയും 'കൂടെ' പാർവതിയും; രസകരമായ ചിത്രീകരണ വീഡിയോ പുറത്ത്