ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ് 4ലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. സീസണിലെ മൂന്നാം റണ്ണര്‍ അപ്പ് ആയി മറിയ താരം 2011-ലെ ഡോക്ടര്‍ ലവ് എന്ന സിനിമയില്‍ ഗായികയായാണ് കരിയര്‍ ആരംഭിച്ചത്. അഞ്ജുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫോട്ടോഗ്രാഫി: അശ്വിന് അലക്സ്. സ്റ്റൈലിംഗ്: അമൃത. മേക്കപ്പ്: മഞ്ജു. ആര്‍ട്ട്: ദില്‍ജിത്.
കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലും സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ജു എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.