Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത സിനിമയില്‍ പ്രായത്തിന് അനുയോജ്യമായ വേഷമായിരിക്കും, 2024ലെ ആദ്യ ചിത്രത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍, പുതിയ വിവരങ്ങള്‍

അടുത്ത സിനിമയില്‍ പ്രായത്തിന് അനുയോജ്യമായ വേഷമായിരിക്കും, 2024ലെ ആദ്യ ചിത്രത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 22 ഡിസം‌ബര്‍ 2023 (10:48 IST)
2023 ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം വലിയ തിരക്കുള്ള വര്‍ഷമായിരുന്നു.പഠാന്‍, ജവാന്‍, ഡങ്കി എന്നീ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിച്ചു.പത്താനും ജവാനും എക്കാലത്തെയും ബ്ലോക്ക്ബസ്റ്ററുകളായി മാറിയിരിക്കുന്നു, ഡങ്കി കഴിഞ്ഞ ദിവസമാണ് റിലീസായത്.
 
ഷാരൂഖ് ഖാന്‍ തന്റെ അടുത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍
അടുത്തിടെ ദുബായ് സന്ദര്‍ശന വേളയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍, തന്റെ അടുത്ത പ്രോജക്റ്റ് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ആരംഭിക്കുമെന്ന് താരം വെളിപ്പെടുത്തി. പ്രായത്തിന് അനുയോജ്യമായ ഒരു വേഷമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇപ്പോഴും നായകനാകാനും താരമാകാനും കഴിയുന്നതും പ്രായത്തിന് അനുയോജ്യമായതുമായ സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
 
ഇത് ഏത് ചിത്രമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നടന്റെ അടുത്ത ചിത്രം സുജോയ് ഘോഷ് സംവിധാനം ചെയ്യുമെന്നും മകള്‍ സുഹാന ഖാന്‍ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രതിഭ ഒരിക്കലും മങ്ങില്ല' ; നേരിന്റെ വിജയത്തില്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍