പഴയ നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ക്രേസി ഗോപാലനില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച സുനിത വര്‍മ്മയാണ് ഇത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സുനിത തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. രാധാ വര്‍മ്മ എന്ന പേരിലാണ് നടി മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്. ക്രേസി ഗോപാലനില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ആണ് രാധാ വര്‍മ്മ എന്ന പേര് താരം സ്വീകരിച്ചത്. രാശി തെളിയാന്‍ വേണ്ടിയായിരുന്നു അത്. എന്നാല്‍, മലയാളത്തില്‍ താരം അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സുനിത അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് കുടുംബത്തിലാണ് താരത്തിന്റെ ജനനം. 2001 ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 1987 ല്‍ ജനിച്ച സുനിതയ്ക്ക് ഇപ്പോള്‍ 34 വയസ്സ് കഴിഞ്ഞു. ക്രേസി ഗോപാലന് ശേഷം ഡോ.പേഷ്യന്റ്, എഗൈന്‍ കാസര്‍ഗോഡ് കാദര്‍ഭായ്, സീനിയേഴ്സ്, അച്ഛന്റെ ആണ്മക്കള്, പൊലീസ് മാമന്, പോയ് മറഞ്ഞു പറയാതെ തുടങ്ങിയ മലയാളം സിനിമകളിലും സുനിത അഭിനയിച്ചു.