മലയാള തനിമയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ശ്രുതി കൃഷ്ണ. കര്‍ണാടകത്തില്‍ നിന്നുള്ള താരമാണെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രുതി അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലാണ് ശ്രുതിയെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടത്. അതിനു മുന്‍പ് മമ്മൂട്ടിക്കൊപ്പം ഒരാള്‍ മാത്രം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഒരു മലയാളിയാണെന്ന് തോന്നുമെന്നതാണ് ശ്രുതിയുടെ പ്രത്യേകത.
കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ശ്രുതിയുടെ യഥാര്‍ഥ പേര് പ്രിയദര്‍ശിനി എന്നാണ്. 1975 സെപ്റ്റംബര്‍ 18 നാണ് താരം ജനിച്ചത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ശ്രുതി സജീവമാണ്. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ശ്രുതി കൃഷ്ണ ഇപ്പോള്‍. ബിജെപി വനിത വിഭാഗത്തിന്റെ ചീഫ് സെക്രട്ടറിയാണ്.
മലയാളത്തിലൂടെയാണ് ശ്രുതി സിനിമ രംഗത്ത് സജീവമാകുന്നത്. 1989 ല്‍ പുറത്തിറങ്ങിയ 'സ്വന്തം എന്നു കരുതി' ആണ് ആദ്യ ചിത്രം. പിന്നീട് വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. കൊട്ടാരംവീട്ടിലെ അപ്പൂട്ടനില്‍ ശ്രുതി അവതരിപ്പിച്ച അമ്പിളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.