ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' ഞായറാഴ്ചയാണ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. 25 ദിവസം കൊണ്ട് ആഗോളതലത്തില്‍ ചിത്രം 150 കോടി കളക്ഷന്‍ നേടി.
ഇരുപത്തിയഞ്ചാം ദിവസം ഇന്ത്യയില്‍ നിന്ന് 'ആടുജീവിതം' ഏകദേശം 1.30 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി. ഏപ്രില്‍ 21 ഞായറാഴ്ച്ച ആടുജീവിത്തിന്റെ മലയാളം ഒക്യുപന്‍സി 46.36% ആണ്.
ഇന്ത്യയില്‍ നിന്ന് മാത്രം 81.20 കോടി ചിത്രം നേടിയിട്ടുണ്ട്.ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 93.58 കോടി രൂപയാണ്. 57 കോടി രൂപയാണ് ചിത്രത്തിന്റെ വിദേശ കളക്ഷന്‍.ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 150. 58 കോടി നേടി.
ഏപ്രില്‍ 6 ന് ചിത്രം ലോകമെമ്പാടുമായി 100 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.