Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇവരെയെല്ലാം പിന്തള്ളി അല്ലു അര്‍ജുന്‍ മികച്ച നടനായി,ഇന്ദ്രന്‍സും പങ്കജ് ത്രിപാഠിയും തമ്മിലായിരുന്നു അവസാനഘട്ട മത്സരം

ഇവരെയെല്ലാം പിന്തള്ളി അല്ലു അര്‍ജുന്‍ മികച്ച നടനായി,ഇന്ദ്രന്‍സും പങ്കജ് ത്രിപാഠിയും തമ്മിലായിരുന്നു അവസാനഘട്ട മത്സരം

കെ ആര്‍ അനൂപ്

, വെള്ളി, 25 ഓഗസ്റ്റ് 2023 (12:17 IST)
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മാധവന്‍ സംവിധാനം ചെയ്ത 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്‌സ്' ആയിരുന്നു. ഈ സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരവും മാധവന്‍ സ്വന്തമാക്കും എന്നാണ് പലരും കരുതിയത്. എന്നാല്‍ അത് നടന്നില്ല.
 
മികച്ച നടനുള്ള മത്സരത്തില്‍ ആര്‍ മാധവന്‍ പിന്തള്ളപ്പെട്ടു. 'സര്‍ദാര്‍ ഉധം' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിലൂടെ മാധവിന് വലിയ വെല്ലുവിളി ഉയര്‍ത്തിയത് വിക്കി കൗശലാണ്. എന്നാല്‍ സംഭവിച്ചത് വേറെ.
 
ഇവരെയെല്ലാം പിന്തള്ളി അല്ലു അര്‍ജുനെ മികച്ച നടനുള്ള അവാര്‍ഡിന് ജൂറി തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച സഹനടന്‍ മാര്‍ക്കുള്ള മത്സരം ജോജു ജോര്‍ജും ഇന്ദ്രന്‍സും തമ്മിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അവസാന റൗണ്ടിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ ജോജു പിന്തള്ളപ്പെട്ടു. പങ്കജ് ത്രിപാഠിയും ഇന്ദ്രന്‍സും തമ്മിലായിരുന്നു അവസാനഘട്ട മത്സരം.
 
 ഒടുവില്‍ 'മിമി' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിലൂടെ പങ്കജ് ത്രിപാഠി മികച്ച സകനടനായി മാറി. ഹോമും മറ്റു ചില സിനിമകളിലെ പ്രകടനവും കണക്കിലെടുത്ത് ഇന്ദ്രന്‍സിന് ജൂറി പ്രത്യേക പരാമര്‍ശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിഗ്രേഡിങ്ങിനെ തകര്‍ത്ത് 'കിംഗ് ഓഫ് കൊത്ത' മുന്നോട്ട്, ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്