Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദൃശ്യം 3' എപ്പോള്‍? ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്, 'ദൃശ്യം 2'ന് മൂന്ന് വയസ്സ്

Drishyam 2

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഫെബ്രുവരി 2024 (09:12 IST)
Drishyam 2
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം രണ്ടിന് മൂന്ന് വയസ്സ്. 2021 ഫെബ്രുവരി 19ന് പുറത്തിറങ്ങിയ സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു.കോവിഡ് -19 പ്രതിസന്ധിക്കാലത്ത് റാമിന്റെ ചിത്രീകരണം തടസ്സപ്പെട്ടപ്പോള്‍ ദൃശ്യം രണ്ടിന്റെ തിരക്കഥ എഴുതുന്ന തിരക്കിലേക്ക് ജിത്തു ജോസഫ് കടന്നു.മോഹന്‍ലാലിന്റെ 60-ാം ജന്മദിനമായ 2020 മെയ് 21ന് ചിത്രം പ്രഖ്യാപിച്ചു. ചിത്രീകരണം ഇതേവര്‍ഷം സെപ്റ്റംബര്‍ 21ന് ആരംഭിച്ച നവംബര്‍ ആറിന് പൂര്‍ത്തിയാക്കി. തൊടുപുഴയിലും കൊച്ചിയിലും ആയി 46 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി.
ദൃശ്യം 2 ന്റെ റിലീസിന് ശേഷം, മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ദൃശ്യം മൂന്നിന് വേണ്ടിയുള്ള ആലോചനയിലാണ് ജീത്തു ജോസഫ്. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ജീത്തു ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യം ആന്റണി പെരുമ്പാവൂര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു.2021 ഫെബ്രുവരി 23-ന്, ദൃശ്യം 3-ന്റെ ക്ലൈമാക്സ് താന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും എന്നാല്‍ തിരക്കഥയും നിര്‍മ്മാണവും യാഥാര്‍ത്ഥ്യമാകാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കാമെന്ന് ജിത്തു ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അനില്‍ ജോണ്‍സണ്‍ ഗാനങ്ങള്‍ ഒരുക്കി. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിച്ചു.നിര്‍മ്മാതാക്കള്‍ തിയേറ്ററില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ നടന്നത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒ.ടി.ടി റിലീസ് ആയിരുന്നു.
 
കന്നഡയില്‍ പി. വാസു സംവിധാനം ചെയ്ത് ദൃശ്യ 2 എന്ന പേരിലും തെലുങ്കില്‍ ദൃശ്യം 2 എന്ന പേരിലും (2021) ജീത്തു ജോസഫ് തന്നെ റീമേക്ക് ചെയ്തു. അഭിഷേക് പഥക് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ഹിന്ദി റീമേക്ക് 2022 നവംബര്‍ 18 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
 
ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം,നേര് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ജീത്തു ജോസഫിനൊപ്പം ഒന്നിച്ചത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈയാഴ്ച തന്നെ ഒടിടിയില്‍ കാണാം,മലൈക്കോട്ടൈ വാലിബന്‍ വിജയമായോ?നേടിയ കളക്ഷന്‍