Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖറിന് കമ്മട്ടിപ്പാടം പോലെ നിവിന് സഖാവ്!

സിദ്ധാർത്ഥിന്റെ ക്ലാസും നിവിന്റെ മാസും! സഖാവ് തകർത്തു!

ദുൽഖറിന് കമ്മട്ടിപ്പാടം പോലെ നിവിന് സഖാവ്!
, ശനി, 15 ഏപ്രില്‍ 2017 (14:55 IST)
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പടം കമ്മട്ടിപ്പാടമാണ്. ഒരുപാട് പഴയതായിരുന്ന കൊച്ചിയുടെ കഥയിലേക്ക് രാജീവ് രവി എന്ന സംവിധായകൻ ദുൽഖറിനെ കൂട്ടിക്കൊണ്ട് പോയി നമുക്ക് കാണിച്ച് തന്ന കഥയാണ് കമ്മട്ടിപ്പാടം. അതുപോലെ, യൂത്ത് ഐക്കൺ എന സ്റ്റാൻഡിൽ നിറഞ്ഞ് നിൽക്കവേ കഥയും കഥാപാത്രവും മാത്രം നോക്കി നിവിൻ തിരഞ്ഞെടുത്ത ചിത്രമാണ് സഖാവ്.
 
സഖാവ് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം മുന്നേറുന്നു. ആദ്യ ഷോ കണ്ടിറങ്ങുന്നവർ ഒരേസ്വരത്തിൽ പറയുന്നു - നിവിൻ തകർത്തു, നിവിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമയാകും ഇത്.  മിനിമം ഗ്വാരണ്ടിയുള്ള സംവിധായകനാണ് സിദ്ധാർത്ഥ് ശിവ.
 
തൊട്ടതെല്ലാം വെറൈറ്റി ആക്കുന്ന അദ്ദേഹത്തിന്റെ കഴിവ് അപാരമെന്ന് പലപ്പോഴും നമ്മൾ കരുതിയിട്ടുണ്ട്. അതുപോലെ തന്നെയാണ് തൊട്ടതിനെയെല്ലാം പൊന്നാക്കിക്കൊണ്ട് മുന്നേറുന്ന നിവിനും. ഒരു വർഷം മുമ്പാണ് നിവിന്റെ ഒരു സിനിമ റിലീസ് ചെയ്തത്. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകരുടെ ആവേശം പരിമിതികൾ കടന്നിരിക്കുകയാണ്.
 
തികച്ചും വ്യത്യസ്ഥമായ ജോണറുകൾ ഉള്ള രണ്ടുപേർ. സിനിമയെ വേറെ ഒരു രീതിയിൽ സമീപിയ്ക്കുന്ന സംവിധായകൻ. അതുകൊണ്ട് തന്നെ കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമയാകും സഖാവ് എന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, യൂത്തന്മാരുടെ പൾസ് അറിയുന്ന നിവിൻ എങ്ങനെ സിദ്ധാർത്ഥിന്റെ അടുത്ത് ചെന്നുപെട്ടെന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം നൽകുന്നത്. താരമൂല്യം നന്നായുള്ള നിവിൻ എന്തുകൊണ്ടാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് വ്യക്തമാവുകയാണ്.
 
രണ്ട് കാലഘട്ടത്തിലൂടെയാണ് കഥ പോകുന്നത്. വിദ്യാർത്ഥി നേതാവ് കിച്ചുവിന്റേയും സഖാവ് കൃഷ്ണന്റേയും ജീവിതത്തിലൂടെ. ഒരു സഖാവ് എങ്ങനെയൊക്കെ ആയിരിക്കരുത് എന്നാണ് കിച്ചു കാണിച്ച് തരുന്നത്. കിച്ചുവിലൂടെ സഖാവ് കൃഷ്ണനിലേക്ക് പ്രവേശിക്കുമ്പോൾ ഒരു സഖാവ് എങ്ങനെയാകണം എന്നും സിദ്ധാർത്ഥ് കാണിച്ച് തരുന്നു.
 
ഒരു സഖാവിലൂടെ മറ്റൊരു സഖാവിനുണ്ടാകുന്ന തിരിച്ചറിവിലാണ് ആദ്യ പകുതി അവസാനി‌ക്കുന്നത്. സിദ്ധാർത്ഥ് എന്ന സംവിധായകൻ ക്ലാസ് ആണ്. നിവിൻ എന്ന നായകൻ മാസ്സും. ക്ലാസും മാസും കൂടിച്ചേർന്നൊരു സിനിമ. അതാണ് സഖാവ്. സിനിമയെ ആദ്യ പകുതി പിടിച്ചു നിർത്താൻ വലിയ താരങ്ങളൊന്നുമില്ല. 
 
അവസാനം പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് സഖാവ് സഞ്ചരിക്കുന്നത്. ആദ്യ പകുതിയിൽ ലാഗ്ഗിങ്ങ് ഉണ്ട്. കുറച്ചധികം നീണ്ടു പോയതുപോലെ ഒരു ഫീൽ എല്ലാവർക്കും ഉണ്ടായിരിക്കും. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ളവർക്കും നിവിന്റെ ആരാധകർക്കും പ്രേക്ഷകർക്കും ഒരു തവണ മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് സഖാവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിയും ഇടിയും വിപ്ലവുമായി കത്തിക്കയറുന്ന സഖാവ്!