Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമലീലയ്ക്ക് വില 10 കോടിയോ? മഴവില്‍ മനോരമയ്ക്ക് സാറ്റലൈറ്റ് അവകാശം

രാമലീലയ്ക്ക് വില 10 കോടിയോ? മഴവില്‍ മനോരമയ്ക്ക് സാറ്റലൈറ്റ് അവകാശം
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (17:15 IST)
ദിലീപിന്‍റെ മെഗാഹിറ്റ് ചിത്രം രാമലീലയുടെ സാറ്റലൈറ്റ് അവകാശം മഴവില്‍ മനോരമയ്ക്ക്. റെക്കോര്‍ഡ് തുകയ്ക്കാണ് ചാനല്‍ ഈ സിനിമ സ്വന്തമാക്കിയത്.
 
എന്നാല്‍ സിനിമയ്ക്ക് നല്‍കിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ഏഴുകോടി രൂപയിലധികം നല്‍കി വില്ലന്‍ എന്ന സിനിമ ഒരു ചാനല്‍ സ്വന്തമാക്കിയിരുന്നു. അതിനേക്കാള്‍ മികച്ച തുകയ്ക്കാണ് രാമലീല മഴവില്‍ മനോരമ വാങ്ങിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യം.
 
രാമലീലയ്ക്ക് 10 കോടി രൂപ വരെ നല്‍കിയിട്ടുണ്ടാവാമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ഇപ്പോഴും തകര്‍പ്പന്‍ കളക്ഷനുമായി തിയേറ്ററുകളില്‍ തുടരുന്ന സിനിമ ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.
 
അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലറിന് തിരക്കഥയെഴുതിയത് സച്ചിയാണ്. ഏറെ പ്രതിസന്ധികളില്‍പ്പെട്ട് ചിത്രത്തിന്‍റെ റിലീസിംഗ് വൈകിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ 50 കോടി ക്ലബില്‍ ഇടം നേടിയ രണ്ടാമത്തെ ദിലീപ് സിനിമയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ - ശരത്കുമാര്‍ ടീം വീണ്ടും, രമ്യ കൃഷ്ണന്‍ നായിക