Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാമ്പ്, തവള, കഴുകൻ, കാള.... മോഹൻലാലിന്റെ പുതിയ വേഷപകർച്ചകൾ!

ഒടിയന്റെ പല മുഖങ്ങൾ! രഹസ്യം പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

പാമ്പ്, തവള, കഴുകൻ, കാള.... മോഹൻലാലിന്റെ പുതിയ വേഷപകർച്ചകൾ!
, ചൊവ്വ, 7 നവം‌ബര്‍ 2017 (16:58 IST)
മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി മോഹന്‍ലാല്‍ എത്തുകയാണ്. ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 100 കോടിയാണ്. ഉദ്യോഗവും വിസ്മയവും നിറഞ്ഞ കഥകളാണ് ഒടിയനു പറയാനുള്ളത്.
 
ചിത്രത്തിലെ കണ്ടെന്റുകൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ടൈറ്റിലുകൾ ചിട്ടപെടുത്തുന്നത് സിനിമകളിൽ ഒരു ട്രെൻഡ് ആണ് ഇപ്പോൾ. അത്തരത്തിൽ വൈറലായ പോസ്റ്ററുകളാണ് മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും. ഒടുവിലിതാ, ഒടിയനും. ഓടിയന്റെ പോസ്റ്റർ ആണ് ഇപ്പോൾ ചർച്ച വിഷയം. 
 
ചിത്രത്തിന്റെ ടൈറ്റിൽ എഴുതിരിക്കുന്ന ഫോണ്ട് സൂഷ്മമായി പരിശോധിക്കുമ്പോൾ ഓരോ അക്ഷങ്ങളും ഓരോ മൃഗങ്ങളെ സൂചിപ്പിക്കുന്നുവെന്നതാണ് പുതിയ കണ്ടുപിടുത്തം. സംഗതി എന്തായാലും വൈറലായി കഴിഞ്ഞു. മൃഗങ്ങളുടെ രൂപം എടുക്കാൻ കഴിയുന്ന ഓടിയന്റെ കഥ എന്നതാണ് ടൈറ്റിലിൽ സാരാംശം നൽകുന്നത്.
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. അവരാണ് ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്നും സംവിധായകന്‍ പറയുന്നു.
 
ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് അത് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആവശ്യമായ നീളമുള്ള താടിവളര്‍ത്തുന്നതിനായാണ് ഒന്നരമാസം ചിത്രീകരണം നീട്ടിയത്. 
 
മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ വില്ലനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നു. വി എഫ് എക്സിന്‍റെ നവ്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു. ദേശീയപുരസ്കാരജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഒടിയന്‍’ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും. തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളാണ് ഒടിയന്‍റെ പ്രധാന ലൊക്കേഷനുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ മമ്മൂട്ടി സഹായിച്ചു, അത് ആരുമറിഞ്ഞില്ല!