Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പരാതി നൽകില്ലെന്ന് ഡ്രൈവർ വിശ്വസിക്കാൻ കാരണം? മര്‍ദ്ദനത്തിന് ഇരയായ നടി നിലവിളിച്ചു കൊണ്ട് ഓടിക്കയറിയത് ലാലിന്റെ വീട്ടിലേക്ക്

പാതിരാത്രി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി വന്ന നടിയെ കണ്ട് ലാൽ ഞെട്ടി!

നടി പരാതി നൽകില്ലെന്ന് ഡ്രൈവർ വിശ്വസിക്കാൻ കാരണം? മര്‍ദ്ദനത്തിന് ഇരയായ നടി നിലവിളിച്ചു കൊണ്ട് ഓടിക്കയറിയത് ലാലിന്റെ വീട്ടിലേക്ക്
, ശനി, 18 ഫെബ്രുവരി 2017 (10:56 IST)
നടിയെ ആക്രമിച്ചത് കൃത്യമായ ഗൂഢാലോചനയോടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നടിയുടെ ഡ്രൈവറായ മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യമായ പ്ലാനിങ്ങ് ആക്രമി സംഘങ്ങൾക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ്.
 
നടി പരാതി നൽകില്ലെന്ന പ്രതീക്ഷയിലായിരുന്നു ആക്രമം നടത്തിയത്. ബ്ലാക്ക് മെയിലായിരുന്നു ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് നടിയെ ഇറക്കി വിട്ടത്. സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണ് നടി ആശ്രയത്തിനായി ഓടിക്കയ‌റിയത്. ലാൽ വിളിച്ച് പറഞ്ഞതിനനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി താരത്തിന്റെ മൊഴിയെടുത്തത്.
 
തട്ടിക്കൊണ്ട് പോകലിൽ അന്താളിച്ചു പോയ നടിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സംഭവം പൊലീസിനെ അറിയിക്കണമെന്ന് നിലപാട് എടുത്തതും ലാലായിരുന്നു. നടിയുടെ മൊഴിയെടുത്ത പൊലീസിന് ഡ്രൈവറും വഴിയിൽ ഉപേക്ഷിക്കാൻ കൂട്ടു നിന്നതായി മനസ്സിലായി. ഇതോടെയാണ് ഡ്രൈവർ മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യത്തൊഴിലാളികളെ അപമാനിച്ച സിനിമയാണ് ചെമ്മീൻ! അമ്പതാം വാർഷികം ആഘോഷിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ധീവരസഭ