Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്ര‌ജിത് ഇനി കാർത്തിക് നരേന്റെ ചിത്രത്തിൽ

കാർത്തിക് നരേന്റെ നറുക്ക് വീണത് മമ്മൂട്ടിക്കോ പൃഥ്വിരാജിനോ അല്ല!

ഇന്ദ്ര‌ജിത് ഇനി കാർത്തിക് നരേന്റെ ചിത്രത്തിൽ
, വ്യാഴം, 4 മെയ് 2017 (10:43 IST)
റഹ്മാൻ നായകനായ ധ്രുവങ്കൾ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെയും തമിഴ് ജനതകളുടെയും പ്രിയങ്കരനായി മാറിയ സംവിധായകാനാണ് കാർത്തിക് നരേൻ. കാർത്തിക് നരേനെ ഫെയ്മസാക്കിയത് ധ്രുവങ്കൾ പതിനാറ് എന്ന ഹിറ്റ് ചിത്രം മാത്രമല്ല, അദ്ദേഹത്തിന്റെ പ്രായം കൂടിയായിരുന്നു. 
 
21ആം വയസ്സിൽ ഇത്രയും പക്വതയേറിയ ഒരു ക്രൈം ത്രില്ലർ ചെയ്ത കാർത്തിക് നരേന്റെ അടുത്ത ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത് സുകുമാരൻ ആണ്. 'നാരഗാസുരന്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ഒണ്‍ഡ്രാഗാ എന്റെര്‍ടെയ്ന്‍മന്റാണ് നിര്‍മിക്കുന്നത്.
 
ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം അരവിന്ദ് സ്വാമിയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കും. ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വാര്‍ത്ത പുറത്തിവിട്ടത്. കാര്‍ത്തിക്ക് നരേന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഇന്ദ്രജിത്ത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി മാന്ത്രികനാകുന്നു !