Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുഖം മിനുക്കാൻ ഇതാ ചില നാടൻ വിദ്യകൾ, അറിയു !

മുഖം മിനുക്കാൻ ഇതാ ചില നാടൻ വിദ്യകൾ, അറിയു !
, തിങ്കള്‍, 11 ജനുവരി 2021 (14:50 IST)
മുഖചർമ്മത്തെ സുന്ദരമായി നിലനിർത്തുക്ക എന്നത് ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യങ്ങളിൽ. ഇതിനായി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഇപ്പോൾ വിപണിയിൽ ഉണ്ട്. എന്നാൽ നമ്മുടെ നാടൻ വിദ്യകളാണ് മുഖസൗന്ദര്യം നിലനിർത്താൻ ഏറെ നല്ലത്. അത്തരം ചില നാടൻ വിദ്യകളെ കുറിച്ചാണ് ഇനി പറയുന്നത്. വാഴപ്പഴം, പപ്പായ, ഓറഞ്ച് എന്നിവയുടെ മിശ്രിതം മുള്‍ട്ടാണി മിട്ടി ചേര്‍ത്ത് മുഖത്ത് പുരട്ടി അല്‍പ്പം കഴിഞ്ഞ് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറ്റാന്‍ സഹായകമാണ്.
 
കാരറ്റ് നീരും പാല്‍പ്പാടയും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും വരണ്ട തൊലിക്ക് നല്ലതാണ്. കസ്തൂരി മഞ്ഞള്‍, കടലമാവ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറിക്കിട്ടും. രക്തചന്ദനവും കസ്തൂരി മഞ്ഞളും തേച്ചു പിടിപ്പിച്ചാല്‍ മുഖത്തെ പാടുകള്‍ മാറിക്കിട്ടും. ചുവന്ന ഉള്ളി, കസ്തൂരി മഞ്ഞളും ചെറു നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിച്ചാല്‍ കഴുത്തിനു പുറകിലുള്ള കറുപ്പ് നിറം മാറും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ജില്ലയിലെ ഒന്‍പത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയ്യാര്‍; ഒരു സെക്ഷനില്‍ 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും