മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തിയതു പോലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു മല്‍സരമാണിവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 108, ബിജെപി 108, ബിഎസ്പി 10, മറ്റുള്ളവര്‍ 6. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്തണമെങ്കില്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്ന മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബിജെപി നേരിട്ടത്. കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.