Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ലക്ഷ്മിക്കും ഉഷയുടെ അമ്മയ്ക്കും ശബരിമലയിൽ കയറാം, അതിന് തന്ത്രിമാരുടെ ഒത്താശയും, അതിനൊന്നും ആർക്കും പ്രശ്നമില്ലാത്തത് എന്ത്?’ - തന്ത്രി കണ്ഠരര് രാജീവരുടെ മൌനത്തിന്റെ അർത്ഥമെന്ത്?

‘ലക്ഷ്മിക്കും ഉഷയുടെ അമ്മയ്ക്കും ശബരിമലയിൽ കയറാം, അതിന് തന്ത്രിമാരുടെ ഒത്താശയും, അതിനൊന്നും ആർക്കും പ്രശ്നമില്ലാത്തത് എന്ത്?’ - തന്ത്രി കണ്ഠരര് രാജീവരുടെ മൌനത്തിന്റെ അർത്ഥമെന്ത്?

എസ് ഹർഷ

, വ്യാഴം, 3 ജനുവരി 2019 (10:13 IST)
ശബരിമലയിലെ യുവതീപ്രവേശനം സാധ്യമായതോടെ കലാപക്കളമായി മാറിയിരിക്കുകയാണ് കേരളം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കനക ദുർഗയും ബിന്ദുവും ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. വെളുപ്പിനെയാണ് ദർശനം നടത്തിയത്. വിവരം പുറത്തറിഞ്ഞതോടെ 10 മണിയോടെ തന്ത്രി  കണ്ഠരര് രാജീവർ നട അടയ്ക്കുകയും പരിഹാരക്രിയയെന്നോണം ശുദ്ധീകലശം നടത്തുകയും ചെയ്തു. 
 
എന്നാൽ, മാസങ്ങൾക്ക് മുൻപ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ് താൻ ശബരിമലയിൽ കയറിയിരുന്നു എന്നും അന്ന് തനിക്ക് അതിനുവേണ്ട സഹായങ്ങൾ ചെയ്ത് തന്നത് കണ്ഠരര് രാജീവർ ആണെന്നും വെളിപ്പെടുത്തിയിരുന്നു. കണ്ഠരര് രാജീവരുടെ സമ്മതത്തോടെ പണം നൽകി ശബരിമല ദർശനം നടത്തിയെന്നായിരുന്നു ലക്ഷ്മി വെളിപ്പെടുത്തിയത്. 
 
മക്കളുണ്ടാകാതിരുന്ന സമയത്തായിരുന്നു ദർശനം. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാൽ പതിനെട്ടു വർഷം അവനെയും കൊണ്ട് പോകണം. സ്വാമി അനുഗ്രഹിക്കട്ടെ എന്ന് തന്ത്രി പറഞ്ഞതായി തിരുവനന്തപുരം സ്വദേശിനി ലക്ഷ്മി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ ഇതുവരെ വിശ്വാസികൾ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ ലക്ഷ്മിയുടെ ആരോപണം തന്ത്രി തള്ളിക്കളയുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയം. 
 
ഇതിനു പിന്നാലെയാണ് ദേവസ്വംബോർഡ് മുൻ അംഗത്തിന്റെ മകൾ ഉഷ വിനോദും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 1969 ൽ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയിൽ എത്തിയെന്നും അന്ന് ചോറൂണ്ണ് കർമ്മങ്ങൾക്ക് തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വര് എല്ലാ സഹായവും നല്‍കിയെന്നും ഉഷ വിനോദ് വെളിപ്പെടുത്തി. അന്ന് പരിഹാരക്രിയകൾ ചെയ്തതായി അറിയില്ലെന്നും അവർ തിരുവനന്തപുരത്ത് പറഞ്ഞു. 
 
ലക്ഷ്മിക്ക് കയറാൻ അനുവാദം നൽകിയെന്ന് അവർ പറയുന്നത് ഇപ്പോഴത്തെ തന്ത്രി കണ്ഠരര് രാജീവരെ. ഇന്നലെ കനക ദുർഗയും ബിന്ദുവും കയറിയശേഷം നട അടച്ചിടുകയും ശുദ്ധീകലശക്രിയകൾ ചെയ്യുകയും ചെയ്തത് ഇതേ തന്ത്രി തന്നെ.  
 
തന്ത്രിക്ക് നേരെ വിശ്വാസികൾക്കോ പ്രതിഷേധക്കാർക്കോ ചോദ്യശരങ്ങൾ ഉന്നയിക്കേണ്ട, പ്രതിഷേധ പ്രകടനങ്ങൾ നടത്തേണ്ട, വീടിനു കല്ലെറിയുകയോ അസഭ്യവർഷമോ നടത്തുന്നില്ല. ലക്ഷ്മിയുടെ വെളിപ്പെടുത്തലിൽ ഉഷയുടെ വെളിപ്പെടുത്തലിൽ തന്ത്രി മൌനം പാലിക്കുന്നതെന്ത് എന്തിനെന്ന് പോലും ആർക്കും ചോദിക്കേണ്ട.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരന്റെ ചോറൂണിന് യുവതിയായ അമ്മ ശബരിമലയിൽ കയറിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഉഷ വിനോദ്