Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ബ്ലൂ വെയില്‍ ഗെയിം’ അഥവാ കുട്ടികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീകരലോകം !; അറിഞ്ഞിരിക്കണം... ഇക്കാര്യങ്ങള്‍

'ബ്ലൂ വെയില്‍ ഗെയിം' കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുവോ ?

‘ബ്ലൂ വെയില്‍ ഗെയിം’ അഥവാ കുട്ടികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീകരലോകം !; അറിഞ്ഞിരിക്കണം... ഇക്കാര്യങ്ങള്‍
, ബുധന്‍, 9 ഓഗസ്റ്റ് 2017 (14:57 IST)
കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിലായി ഇതാ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂ വെയിൽ എന്ന ആത്മഹത്യാ ഗെയിം എത്തിയിരിക്കുന്നു. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്‌ളൂ വെയിൽ. റഷ്യയാണ് ഈ ഗെയിമിന്റെ ഉത്ഭവസ്ഥാനം. അമ്പത് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരുതരം ചലഞ്ച് ഗെയിമാണിതെന്നാണ് റിപ്പോര്‍ട്ട്. 
 
ഗെയിമിന്റെ ആദ്യഘട്ടത്തില്‍ ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാനാണ് ആവശ്യപ്പെടുക. അന്‍പത് ദിവസത്തിനുള്ളിലാണ് അന്‍പത് ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കേണ്ടത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റർ ഓരോ ഘട്ടത്തിലും നൽകുന്ന നിർദ്ദേശമനുസരിച്ചാണ് കളിക്കാരൻ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നത്. 
 
ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ കാണുക, പുലർച്ചെ ഉണരുക, ക്രയിനിൻ കയറുക, കാലിൽ സൂചി കുത്തിക്കയറ്റുക, കൈകളിൽ മുറിവുണ്ടാക്കുക എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തിലാണ് കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഇതിനോടകംതന്നെ ബ്‌ളൂ വെയിൽ ഗെയിമിന്റെ പ്രേരണയാൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 
 
14 നും 18 നും ഇടയിലുള്ളവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്നിട്ടും ഇന്റർനെറ്റിലുള്ള ഇത്തരം ചതിക്കുഴികൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ചില മാധ്യമങ്ങളിൽ വന്ന വിവരമനുസരിച്ച് നിരവധി ആളുകളാണ് ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്
 
അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവയിൽ ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കം ചെയ്യുകയും വേണം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടർ ഗെയിം കളിക്കുമ്പോഴും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 22കാരനും 12കാരിയും ട്രെയിനിന് മുന്നില്‍ ചാടി - തനിക്കിനി ജീവിക്കേണ്ടെന്ന് രക്ഷപ്പെട്ട യുവാവ്