Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മറ്റു രാജ്യങ്ങളിൽ ഒക്ടോബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യയിൽ സെ‌പ്തംബർ 5?

വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

മറ്റു രാജ്യങ്ങളിൽ ഒക്ടോബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യയിൽ സെ‌പ്തംബർ 5?
, ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:31 IST)
ഇന്ത്യയിൽ സെ‌പ്തംബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുമ്പോൾ ലോകത്തെ ബാക്കിയിടങ്ങളിൽ ഒക്‌ടോബർ 5നാണ് അധ്യാപക ദിനം.രാജ്യത്തിന്റെ മുൻ രാഷ്ട്രപതി, ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെ‌പ്‌തംബർ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. 1888ലാണ് സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്. 
 
തമിഴ്നാട്ടിലെ തിരുത്തണിയിൽ ജനിച്ച എസ് രാധാകൃഷ്ണൻ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാർസിലറായും പ്രവർത്തിച്ചിരുന്നു.1936ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ ഈസ്റ്റേൺ റീജിയണൽ ആന്റ് എത്തിക്സ് എന്ന വിഷയം പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു. ഇത്തരത്തിൽ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരന്റെ നേതൃത്വത്തില്‍ കൂട്ട ബലാത്സംഗം ചെയ്‌തു