Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൈയ്യടിക്കാതെ വയ്യ...ട്രോളന്മാരുടെ ഈ കഴിവ് അപാരം തന്നെ !

കൈയ്യടിക്കാതെ വയ്യ...ട്രോളന്മാരുടെ ഈ കഴിവിന് !

കൈയ്യടിക്കാതെ വയ്യ...ട്രോളന്മാരുടെ ഈ കഴിവ് അപാരം തന്നെ !

ഐശ്വര്യ പ്രകാശന്‍

, ചൊവ്വ, 21 നവം‌ബര്‍ 2017 (14:40 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഇന്ന്മലയാളികള്‍ക്ക് പരിചിതമാണ്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഒരു വിധത്തില്‍ പറഞ്ഞാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും പേടി സ്വപ്നം ആകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
ഇതിനു മുന്‍പ് ജനങ്ങള്‍ക്ക് പരിചിതമായ ആക്ഷേപഹാസ്യ മേഖല കാര്‍ട്ടൂണുകളായിരുന്നു. ചിരിയിലൂടെ ചിന്തിപ്പിക്കാനും വിനോദത്തിനും വിമര്‍ശനത്തിനുമുള്ള ഏറ്റവും നല്ല വഴിയായിരുന്നു കാര്‍ട്ടൂണ്‍. ഒരു കാലത്ത് കാര്‍ട്ടൂണുകള്‍ പത്രമാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ട്രോളുകളുടെ അതിപ്രസരം മൂലം കാര്‍ട്ടൂണുകള്‍ക്ക് ഇന്ന് മാര്‍ക്കറ്റ് കുറഞ്ഞു എന്ന് പറയുന്നതില്‍ തെറ്റില്ല. 
 
ട്രന്റായി മാറുന്ന ചില ട്രോളുകളും ഉണ്ട്. ഇഷ്ടപ്പെടാത്തതിനേയും ശരിയല്ലെന്ന് തോന്നുന്നതിനേയും ഹാസ്യരൂപേണ ട്രോളുമ്പോള്‍ അതിർവരമ്പുകൾ ഇല്ലെന്നതാണ് ട്രോളർമാരുടെ പക്ഷം. ചില സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ അത്തരം രീതികള്‍ ഉപയോഗിക്കേണ്ടതായി വരുന്നു എന്നതാണ് കാരണം. പക്ഷേ, ഇത് ഒരു പരിധിവരെ വ്യക്തി സ്വാതന്ത്രത്തിന്റെ കൈകടത്തലാണെന്നത് പറയാതെ വയ്യ. 
 
അഭിപ്രായങ്ങള്‍ പറയാന്‍ ഉള്ള ഒരു പ്ലാറ്റ്ഫോം ആയിട്ട് മാത്രമല്ല ചിലര്‍ ട്രോളിനെ കാണുന്നത്, അതിനെ ചർച്ചയാക്കാനും ശ്രദ്ധിക്കുന്നവരുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകൾ എന്തുകൊണ്ടാണ് ഒരു മനുഷ്യനില്‍ (സമൂഹത്തിൽ) ഇത്രയധികം സ്വാധീനം ചെലുത്തുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രനെ ഫോൺ കെണിയിലൂടെ കുടുക്കി, ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം; ആന്റണി കമ്മീഷന്‍