Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോര വീണിട്ടും തളര്‍ന്നില്ല, തളര്‍ത്താനായില്ല; അതാണ് സൈമൺ ബ്രിട്ടോ, ഇതാണ് സഖാവ്

ചോര വീണിട്ടും തളര്‍ന്നില്ല, തളര്‍ത്താനായില്ല; അതാണ് സൈമൺ ബ്രിട്ടോ, ഇതാണ് സഖാവ്

ചോര വീണിട്ടും തളര്‍ന്നില്ല, തളര്‍ത്താനായില്ല; അതാണ് സൈമൺ ബ്രിട്ടോ, ഇതാണ് സഖാവ്
തിരുവനന്തപുരം , തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (19:48 IST)
സൈമൺ ബ്രിട്ടോയുടെ വിയോഗം സിപിഎമ്മിനും ഇടതുപക്ഷ രാഷ്‌ട്രീയത്തിനും നികത്താനാകാത്ത നഷ്‌ടമാണ്. ക്യാമ്പസ് അക്രമ രാഷ്‌ട്രീയത്തിന്റെ ഇരയെന്ന് അറിയപ്പെടുമ്പോഴും മനസില്‍ പഴയ എസ്എഫ്ഐക്കാരന്റെ വീര്യം എന്നും കാത്തുസൂക്ഷിച്ച സഖാവായിരുന്നു ബ്രിട്ടോ.

എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച്‌ 27ന്‍ ജനിച്ച ബ്രിട്ടോ എഴുപതുകളിലെ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ മുഖമായിരുന്നു. എസ് എഫ് ഐയെ കാമ്പസുകളില്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ലായിരുന്നു.

ലോ കോളജ് വിദ്യാർഥിയും എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ് ആയിരിക്കെ 1983 ഒക്ടോബർ 14നാണ്  അപ്രതീക്ഷിതമായ ദുരന്തം ബ്രിട്ടോയുടെ ജീവിതത്തില്‍ സംഭവിച്ചത്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ – കെഎസ്‌യു സംഘട്ടനത്തിൽ പരുക്കേറ്റ എസ്എഫ്ഐക്കാരെ സന്ദർശിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിയ ബ്രിട്ടോയെ ഒരു കൂട്ടം കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുകയും കുത്തി വീഴ്‌ത്തുകയുമായിരുന്നു.

മുതുകിനേറ്റ കുത്ത് ബ്രിട്ടോയെ വീൽചെയറിലാക്കി. തിരിച്ചടികളിലും പതറാതെ മുന്നോട്ടു പോയ സഖാവിന് കൂട്ടായി പിന്നീട് സീന ഭാസ്കർ എന്ന യുവനേതാവ് എത്തി. ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്കറിന്റെയും ബ്രിട്ടോയുടെയും വിവാഹം.

അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്‌ടപ്പെട്ടുവെങ്കിലും പൊതുരംഗത്തും സാംസ്കാരിക മേഖലയിലും സജീവമായിരുന്നു ബ്രിട്ടോ. 2006-11 കാലത്ത് കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. 2015ല്‍ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയും രണ്ട് നോവലുകള്‍ എഴുതുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഞ്ചിതരാകേണ്ട, മൊബൈൽ ആപ്പിലൂടെ ഇപ്പോൾ ഓട്ടോ ചാർജും അറിയാം !