Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ മൗലികാവശമാണ്

ബീഫ് നിരോധിക്കാനോ? കേരളത്തെ കിട്ടില്ല, നിങ്ങൾ സ്ഥലം കാലിയാക്ക്

എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ മൗലികാവശമാണ്

നിര്‍മ്മല്‍ മാത്യൂസ്

, ശനി, 27 മെയ് 2017 (10:29 IST)
പൗരന്റെ മൗലീകാവകാശങ്ങളിൽ ഒന്നായിരുന്നു ഭക്ഷണം. എന്നാൽ, സ്വന്തം അടുക്കളയിൽ വരെ അധികാരികൾ കൈയിട്ട് തുടങ്ങിയിരിക്കുന്നുവെന്ന് സാരം. പുത്രന്റെ മൗലിയ്ക്കവകാശത്തിനു മേൽ പരോക്ഷമായി നിയന്ത്രങ്ങങ്ങൾ കൊണ്ടുവരുന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
 
മൃഗസംരക്ഷണമെന്ന പേരിൽ രാജ്യത്ത് കൊണ്ടുവന്ന വിജ്ഞ്ജാപനത്തിന്റെ രഹസ്യ ചുരുളുകൾ അഴിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. എന്തുകൊണ്ടാണ് ബീഫ് നിരോധനം കേരളത്തിൽ  മാത്രം ഇത്രയും പ്രശനമാകുന്നതെന്ന് ചോദ്യമുയരുന്നു. ഗോ സംരക്ഷകർക്ക് ഇനി എന്തും ആകാം എന്ന ലെവൽ ആയിരിക്കുകയാണ് കാര്യങ്ങൾ. നിങ്ങളുടെ തീന്മേശയിൽ എന്തുണ്ടാകണം, എന്തുണ്ടായിക്കൂടാ എന്ന് വരെ അവർ തീരുമാനിക്കുന്നു.
 
പശു സംരക്ഷകർ എന്ന് പറഞ്ഞ നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അങ്ങനെ നടന്നാൽ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ശരിക്കും പറഞ്ഞാൽ ഇരു കാലികളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു . ഇത് നാൽക്കാലികളുടെ കാലമാണ്. അവർക്കായി ആധാർ കാർഡും ആംബുലൻസും വരെ പ്രാബല്യത്ത്ൽ വന്നു. ഇനിയെന്നാണാവോ തൊഴുത്തിൽ എ സിയും ഹോം തീയേറ്ററും വേണമെന്ന് പറയുക?.   
   
ഒരു കൂട്ടം മതവിഭാഗക്കാരെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഈ വിജ്ഞ്ജാപനമെന്ന വ്യക്തം. സം​ഘ്പ​രി​വാ​ർ രാ​ഷ്​​ട്രീ​യ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. ബ​ലി ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന വ​ഴി വി​ശ്വാ​സ​ത്തി​ലും ക​ത്തി​വെ​ക്കു​ക​യാ​ണ് കേ​ന്ദ്രം. പാ​ലി​നും മ​റ്റു​മാ​യി വ​ള​ർ​ത്തു​ന്ന കാ​ലി​ക​ളെ, അ​തി​നു കൊ​ള്ളാ​താ​കുേ​മ്പാ​ൾ വി​റ്റൊ​ഴി​വാ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ ​ഇ​ന​ത്തി​ൽ കി​ട്ടു​ന്ന വ​രു​മാ​നം ഇ​ല്ലാ​താ​ക്കു​ക കൂ​ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. 
 
ഇങ്ങനെ വരുന്ന കാലികളെ വിൽക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലെന്ന് ഈ വിജ്ഞ്ജാപനം പുറപ്പെടുവിച്ചവർക്കും അറിയാം. അപ്പോൾ അവരുടെ ലക്‌ഷ്യം മൃഗസംരക്ഷണമല്ല. കേന്ദ്രത്തിന്റെ ഈ നടപടി എന്തായാലും കേരളത്തിൽ  ചെലവാകില്ലെന്ന് ഉറപ്പാണ്. പക്ഷെ ബി ജെ പിക്ക് പിടിപാടുള്ള സംസഥാനങ്ങളെ  ഇത് കാര്യമായി ബാധിക്കും.  
 
മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന നി​യ​മ​പ്ര​കാ​രം ക​ന്നു​കാ​ലി വി​പ​ണ​ന നി​യ​ന്ത്ര​ണ ച​ട്ടം -2017 ആ​ണ് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഈ വിജ്ഞ്ജാപനം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. മൃഗ സ്നേഹം, അല്ലെങ്കിൽ മൃഗ സംരക്ഷണം എന്നാണ് ഇവർ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് പശു, കാള, എരുമ, പോത്ത് , ഒട്ടകം എന്നിവയെ മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആടും  കോഴിയും താറാവും പന്നിയും മൃഗങ്ങൾ അല്ലെ?. അവർക്ക് കിട്ടാത്ത സ്നേഹം എന്തിനാണ് മറ്റുള്ള മൃഗങ്ങൾക്ക് നൽകുന്നത്?. 
 
ഫ​ല​ത്തി​ൽ എ​ല്ലാ​യി​നം കാ​ലി ക​ശാ​പ്പും വി​ല​ക്കു​ന്ന വി​ജ്​​ഞാ​പ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ളം വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ന്നു​കാ​ലി സം​ര​ക്ഷ​ണം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​പെ​ട്ട വി​ഷ​യ​മാ​യതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് കൂടിയാലോചനകൾ നടന്നിട്ടില്ല. ആരോടും ആലോചിക്കാതെ സ്വയം തീരുമാനിക്കാം എന്ന് കേന്ദ്ര സർക്കാരിന് തോന്നിയിരിക്കാം. അപ്പോൾ ഇന്ത്യയെന്ന് പറഞ്ഞാൽ ഡൽഹി മാത്രമായി ചുരുങ്ങിയോ? ഇത് ഫാസിസമാണ്. അംഗീകരിക്കാൻ ആകില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്യുഗ്രന്‍ ഫീച്ചറുകളുമായി ഷവോമി മീ നോട്ട് 2വിന്റെ പിന്‍ഗാമി, മീ നോട്ട് 3 വിപണിയിലേക്ക് !