Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോൺഗ്രസിനെ ഒഴിവാക്കി ഒരു മൂന്നാം ബദൽ ഒരുക്കാനുള്ള കരുത്ത് ഇപ്പോൾ സി പി എമ്മിനുണ്ടോ ?

കോൺഗ്രസിനെ ഒഴിവാക്കി ഒരു മൂന്നാം ബദൽ ഒരുക്കാനുള്ള കരുത്ത് ഇപ്പോൾ സി പി എമ്മിനുണ്ടോ ?
, ബുധന്‍, 3 ഏപ്രില്‍ 2019 (15:12 IST)
എങ്ങനെ ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കാം. തിര ഞ്ഞെടുപ്പ് പടി വാതിൽക്കൽ നിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നത് ഈ കാര്യമാണ്. ബി ജെ പിയെ ഭരണത്തിൽ നിന്നും ഒഴിവാക്കുന്നതിനായി വിശാല സഖ്യം രൂപികരിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ചർച്ചകൾ ഫലം കണ്ടു എങ്കിലും പിന്നീട് വിശാല സംഖ്യത്തിന്റെ വിശാലത കുറഞ്ഞു വന്നു. ഒടുവിൽ പേരിൽ മാത്രം വിശാലതയുള്ള അവസ്ഥയിലേക്ക് സഖ്യം മാറി  
 
എസ് പിയും ബി എസ്പിയും ഉൾപ്പടെയുള്ള പാർട്ടികൾ കോൺഗ്രസുമായി സഹകരിക്കാൻ സാധിക്കില്ല എന്ന് പരസ്യമായി നിലപാടെടുത്തതോടെ വിശാല സഖ്യം എന്ന കോൺഗ്രസിന്റെ ആശയം തകർന്നടിഞ്ഞു. തൃണമൂലാകട്ടെ കോൺഗ്രസിനെയും ബി ജെപിയെയും ഒരേ കണ്ണോടെയാണ് നോക്കി കാണുന്നത്. ഇടതുപക്ഷ പർട്ടികളുമായും ദേശീയ തലത്തിൽ നീക്കുപോക്കുകൾ കോൺഗ്രസ് ഉണ്ടാക്കിയിരുന്നു എങ്കിലും രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തോടെ ഇടതുപക്ഷവും കോൺഗ്രസിനോട് ഇടഞ്ഞുനിൽക്കുകയാണ്.
 
കേരളത്തിൽ മാത്രം ജയസാധ്യതയുള്ള ഇടതു എം പി മാരുടെ പിന്തുണ തേടുന്നതിനേക്കാൾ വയനാട്ടിൽ രാഹുലിനെ മത്സരിപ്പിച്ച് കേരളത്തിൽ കൂടുതൽ സീറ്റുകളിൽ വിജയം നേടുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം. ഇത് തിരിച്ചറിഞ്ഞ സി പി എം കോൺഗ്രസുമായി അടവുനയമാകാം എന്ന മുൻ നിലപടിൽ തുടരേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതനിരപേക്ഷ ബദൽ മുന്നണിക്ക് സി പി എം ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. 
 
എന്നാൽ കേരളത്തിൽ മാത്രം വിജയ സാധ്യതയുള്ള സി പി എമ്മിന് നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു മുന്നണിക്ക് രൂപം നൽകാനാകുമോ എന്നതാണ് ഉയരുന ചോദ്യം. കേറളത്തിലെ ആകെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചാൽ പോലും 10 മുതൽ 11 സീറ്റുകൾ മാത്രമേ സി പി എമ്മിന് ലഭിക്കു. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം കണക്കാക്കുമ്പോൾ ഇത്രയും സീറ്റുകളിൽ വിജയിക്കുക അസാധ്യവുമാണ്. മായവതിയെ മുൻ‌നിർത്തിയുള്ള പുതിയ രാഷ്ട്രീയ ബദലാനായുള്ള നിക്കങ്ങളാണ് സി പി എം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 
 
ബി എസ് പിയും, എസ് പിയും ചേർന്ന സഖ്യം നിലവിൽ കോൺഗ്രസിനും ബി ജെ പിക്കും എതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ഈ സാഹചര്യത്തെ പ്രയോചനപ്പെടുത്താനാകും സി പി എം ശ്രമിക്കുക. പക്ഷേ സഖ്യത്തിന് നേതൃത്വം നൽകാൻ സി പി എമ്മിനാകില്ല. ഇവരോടൊപ്പം സഖ്യം ചേരുക എന്ന വഴി മാത്രമേ ഇടതു പാർട്ടികളുടെ മുന്നിലൊള്ളു. മതനിരപേക്ഷ കൂട്ടായ്മയിൽ കോൺഗ്രസ് വെറും കാഴ്ചക്കാരായി മാറും എന്ന സി പി എമ്മിന്റെ പ്രസ്ഥാവൻ ഇത് മുന്നിൽ കണ്ടുകൊണ്ടുള്ളതാണ് എന്നാണ് രഷ്ട്രീയ നിരീക്ഷകർ വിലയിരുത്തപ്പെടുന്നത്. 
 
എന്നാൽ ബി എസ് പിയുമായുള്ള കൂട്ടുകെട്ട് സി പി എമ്മിന്റെ രാഷ്ട്രീയ നയങ്ങൾക്ക് യോജിച്ചതാണോ എന്ന ചോദ്യം ഉയരും. നേരത്തെ ബി ജെ പിക്കൊപ്പം നിന്നിട്ടുള്ളവരാണ് ബി എസ് പി എന്നതാവും ഇത്തരം ഒരു രാഷ്ട്രീയ ബദൽ നിലവിൽ വാന്നാൽ സി പി എം പ്രധാനമായും നേരിടുന്ന വിമർശനം. പശ്ചിമ ബംഗാളിലെ വലിയ പതനമാണ് ദേശീയ തലത്തിൽ ശക്തിയില്ലാത്ത പാർട്ടിയാക്കി മാറ്റിയത്. ദേശീയ തലത്തിൽ ശക്തിയാർജിക്കാൻ കേരളത്തിലെ ജയംകൊണ്ട്  മാത്രം സാധിക്കില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയകാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി