Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ; ബി ജെ പി രാഷ്ട്രീയത്തിലെ അഭിനവ ചാണക്യൻ !

ആരാണ് അമിത് ഷാ ?

അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ; ബി ജെ പി രാഷ്ട്രീയത്തിലെ അഭിനവ ചാണക്യൻ !
, തിങ്കള്‍, 20 മാര്‍ച്ച് 2017 (17:07 IST)
ബി ജെ പിയുടെ ദേശീയ അധ്യക്ഷനാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 1997ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ്, 1998, 2002, 2007 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്ന് ജയിച്ചാണ് ഇദ്ദേഹം നിയമസഭാംഗമായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വളരെയെടുത്ത സഹപ്രവർത്തകരിൽ ഒരാളാണ് അമിത് ഷാ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പല നിർണ്ണായ തീരുമാനങ്ങളും അമിത് ഷായാണ് എടുത്തിരുന്നത്. 2012 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നാരാൺപുര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടാണ് ഷാ വീണ്ടും ഗുജറാത്ത് നിയമസഭയിലെത്തിയത്. 
 
1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ ആരംഭിച്ചത്. നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെയാണ്, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതലയും വഹിച്ചിരുന്നത അമിത് ഷായായിരുന്നു. ആ തിരഞ്ഞെടുപ്പിലാകട്ടെ മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും തകര്‍പ്പന്‍ വിജയം കരസ്ഥമാക്കുവാനും ബി ജെ പിയ്ക്ക് കഴിഞ്ഞു. ഈ വിജയത്തോടെയാണ് അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പട്ടത്. 
 
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചതോടെയാണ് ഷായുടെ പാർട്ടിയിലുള്ള സ്വാധീനം വര്‍ധിച്ചത്. തല മുതിർന്ന നേതാക്കളായ എല്‍ കെ അദ്വാനി, ജസ്വന്ത് പട്ടേൽ, മുരളീമനോഹർ ജോഷി എന്നിങ്ങനെയുള്ളവരെയെല്ലാം രാഷ്ട്രീയമായിതന്നെ അരികിലേക്കു മാറ്റി നിർത്തിയാണ് മോദിയും ഷായും ബി ജെ പിയുടെ നേതൃതലത്തിലേക്കെത്തിച്ചേർന്നതെന്നാണ് വസ്തുത. ഉത്തർപ്രദേശിന്റെ എല്ലാ ചുമതലയും പാർട്ടി ഷായ്ക്കാണ് നൽകിയത്. ഗുജറാത്തിൽ കോൺഗ്രസ്സിന്റെ കൈവശമായിരുന്ന പല സ്ഥാപനങ്ങളുടേയും ഭരണാധികാരം തിരികെ പിടിക്കാൻ ഷാ കാണിച്ച രാഷ്ട്രീയപാടവത്തില്‍ സംതൃപ്തനായ ബി ജെ പി നേതാവ് രാജ്നാഥ് സിങ്ങാണ് ഷായെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്തത്.  
 
നരേന്ദ്രമോദിയും അമിത് ഷായുമാണ് ഇന്ന് ബിജെപിയുടെ തലപ്പത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ ഇടങ്ങളില്‍ പോലും വിജയം സൃഷ്ടിച്ചാണ് അമിത് ഷാ വിജയനായകനായി മാറിയത്. എന്താണ് ഈ അമിത് ഷായുടെ മാജിക്? എങ്ങനെയാണ് അദ്ദേഹം അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബി ജെ പിയെ അധികാരത്തിലെത്തിച്ചത്? ഏതൊരാളും പഠനവിഷയമാക്കേണ്ട ഒരു കാര്യമാണിത്. പഠിച്ചുപഠിച്ചെത്തുന്ന വേളയില്‍ തെളിഞ്ഞുവരുന്ന വളരെ ഒരു സിമ്പിളായ ഒരു കാര്യമുണ്ട്. വേണ്ട സമയത്ത് വേണ്ടകാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിയാണ് അമിത് ഷായെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നതും വിജയിയാക്കുന്നതും.
 
അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിക്ക് രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി. ഒരിടത്ത് ഭരണം പോയി. ബാക്കി രണ്ട് സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസുമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇതായിരുന്നു ചിത്രം. ഇവിടെയാണ് അമിത് ഷാ ഉണര്‍ന്നുകളിച്ചത്. ചാഞ്ചാടി നിന്ന രണ്ട് സംസ്ഥാനങ്ങളെ സ്വന്തം കൂടാരത്തിലേക്ക് അടുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയത് ഷാ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസോ? ഭരണം തേടിവരുമെന്ന വ്യാമോഹത്തിന്‍റെ ആലസ്യത്തില്‍ ഉറങ്ങിപ്പോകുകയും ചെയ്തു. ഫലം, അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലെ ഭരണം ബി ജെ പിയുടെ കീശയിലേക്കെത്തുകയും ചെയ്തു‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഫ് വേട്ട വീണ്ടും വാര്‍ത്തയാകുന്നു; ജെയ്പൂരില്‍ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ അറസ്റ്റ് ചെയ്‌തു