ഫോണ്‍ തിരികെ വേണമെന്ന് യുവതി, നഗ്നചിത്രങ്ങള്‍ അയച്ചാല്‍ നല്‍കാമെന്ന് കള്ളന്; പുലിവാല് പിടിച്ച് പൊലീസ്
ഫോണ്‍ തിരികെ വേണമെന്ന് യുവതി, നഗ്നചിത്രങ്ങള്‍ അയച്ചാല്‍ നല്‍കാമെന്ന് കള്ളന്; പുലിവാല് പിടിച്ച് പൊലീസ്
മോഷ്ടിച്ച ഫോണ്‍ തിരികെ നല്കണമെങ്കില് നഗ്നചിത്രങ്ങള്‍ അയച്ചുതരണമെന്ന് യുവതിയോട് ആവശ്യപ്പെട്ട മോഷ്ടാവിനെ തേടി പൊലീസ് പരക്കം പായുന്നു. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
നഗരത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത്. മറ്റൊരു ഫോണില്‍നിന്ന് പെണ്‍കുട്ടി മൊബൈലിലേക്ക് വിളിച്ചപ്പോള്‍ മോഷ്ടാവാണ് ഫോണ്‍ എടുത്തത്.
കാര്യവിവരങ്ങള് ചോദിച്ചറിഞ്ഞ മോഷ്ടാവ് ഫോണ്‍ തിരികെ വേണമെങ്കില്‍ നഗ്നചിത്രങ്ങള്‍ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ ഇയാള്‍ വീണ്ടും വിളിച്ച് ശല്യം ചെയ്തു. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നമ്പറുകളിലേക്ക് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ചെയ്തു.
ഇതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. ഫോണ്‍ കൈക്കലാക്കിയത് യുവതിയുടെ പരിചയത്തിലുള്ള വ്യക്തിയാണെന്ന് നിഗമനത്തിലാണ് മഹാദേവപുര പൊലീസ്.