ചോറ് വെന്തില്ല, മാതാവിനെ തലയ്ക്കടിച്ച് കൊന്ന് മകൻ; ജീവപര്യന്തം
2015 ജൂലയ് ആറിനാണ് സംഭവം.
ചോറു വെന്തില്ലെന്നു പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്‌ക്കിടിച്ചുകൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വീട്ടിൽ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്‌ക്കടിച്ച് കൊന്ന കേസിൽ ഹക്കീമിനെയാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജി എസ് ഭാരതി ശിക്ഷിച്ചത്.
2015 ജൂലയ് ആറിനാണ് സംഭവം. ജൂലൈ ഉച്ചയ്ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ ചോറ് വെന്തില്ലെന്ന് ഹക്കീം വഴക്കിട്ടെന്നും ചോറുവിളമ്പിക്കൊണ്ടിരുന്ന വലിയ പാത്രം പിടിച്ചുവാങ്ങി തലയ്ക്കടിൿഹ്ച് വീഴ്‌ത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പിന്നീട് മുറ്റത്തേക്ക് വലിച്ചഴിച്ച് പാത്രം കൊണ്ടും സ്റ്റീൽ ഗ്ലാസുകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു.