Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിസിനസിൽ അവസരം നൽകിയില്ല, മകൻ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടെരിച്ചു

ബിസിനസിൽ അവസരം നൽകിയില്ല, മകൻ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടെരിച്ചു
, ഞായര്‍, 19 മെയ് 2019 (10:29 IST)
ബിസിനസിൽ തനിക്ക് അവസരം നൽകാത്തത്തിൽ പക തീർക്കാൻ 70കാരനായ പിതാവിനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. ഗുജറാത്തിലെ സൂരറ്റിലാണ് സംഭവം ഉണ്ടായത്. ബിസിനസിലെ അവകശങ്ങൾ അച്ഛൻ തനിക്ക് നൽകുന്നില്ല എന്ന് വന്നതോടെ പിതാവിനെ കൊലപ്പെടുത്തുന്നതിനായി മകൻ വാടക കൊലയാളികളെ ഏർപ്പാടാക്കുകയായിരുന്നു.
 
ജിതേഷ് പട്ടേൽ എന്ന യുവാവാണ് അച്ഛൻ പ്രഹ്‌ളാദ് പട്ടേലിനെ കൊലപ്പെടുത്തിയത്. ബിസിനസിലെ ഉത്തരവദിത്വങ്ങൾ പിതാവ് തനിക്ക് കൈമാറും എന്നാണ് ജിതേഷ് കരുതിയിരുന്നത്, എന്നാൽ ഇതുണ്ടാകാതെ വന്നതോടെ ജിതേഷിന് പിതാവിനോട് പകയുണ്ടായിരുന്നു. ഇതോടെ പിതാവിനെ കൊലപ്പെടുത്തി ബിസിനസ് തന്റെ വരുതിയിലക്കാൻ ജിതേഷ് തീരുമാനിച്ചു. രൺറ്റ് ഫാക്ടറികൾ സ്വന്തമാക്കുകയായിരുന്നു ജിതേഷിന്റെ ലക്ഷ്യം.
 
പിതാവിനെ കൊലപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയാണ് സലീം ഷെയ്ഖ് എന്ന വാടക കൊലയാളിക്ക് വഗ്ധാനം ചെയ്തത് സഞെയ താകുറാം രാമരാജ്യ എന്നയള്ളെ കൂടി സലീം കൊലപാതകത്തിനായി കൂടെക്കൂട്ടി. തുടർന്ന് ബിസിനസ് ചർച്ചകൾക്ക് എന്ന് പറഞ്ഞ് മൂവരും ചേർന്ന് പ്രഹ്‌ളാദ് പട്ടേലിനെ ഫാക്ടറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 
 
ഫാക്ടറിയിലെത്തിയ പ്രഹ്‌ളാദിനെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹം ഫാക്ടറിയിൽ വച്ചു തന്നെ കത്തിച്ചു. പിതാവിന്റെ മൊബൈൽ ഫോൺ ജിതേഷ് തന്നെ നശിപ്പിച്ചു, ശേഷം അച്ഛനെ കാണാനില്ലെന്നു കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകി. പൊലീസ് സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ സഞ്ജെയ് പിടിയിലാവുകയായിരുന്നു. സഞ്ജെയുടെ വെളിപ്പെടുത്തലിന്റെ  അടിസ്ഥാനത്തിൽ മറ്റു രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിഹിതബന്ധം അവസാപ്പിച്ചതിന് ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ശരീരത്തിൽ ആസിഡൊഴിച്ചു, മുൻ കാമുകന്റെ ക്രൂരത ഇങ്ങനെ