പ്രായപുർത്തിയാവാത്തെ പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിച്ച ശേഷം നിഷാ ക്ലബ്ബുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ച അഞ്ച് ബംഗ്ലദേശി യുവാക്കളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മോശം സാമ്പത്തിക സ്ഥിതിയുള്ള പെൺകുട്ടികളെ ജോലി നൽകാം എന്ന് വാഗ്ധാനം നൽകി ദുബായിൽ എത്തിച്ചാണ് പ്രതികൾ പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്.
ദുബായ് ഫസ്റ്റ് ഇൻസ്റ്റസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. ഇരയക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ പ്രായം 17 വയസാണ്. 'ജോലി നൽകാം എന്ന് പറഞ്ഞാണ് എന്നെ ദുബായിലേക്ക് കൊണ്ടുവന്നവന്നത്. എയർ പോർട്ടിൽ നിന്നും മറ്റു പെൺക്കുട്ടികളോടൊപ്പം ഒരു വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് നാല് ദിവസത്തിന് സേഷം ഒരു നിശാ ക്ലബ്ബിലെത്തിക്കുക്കയായിരുന്നു' ഇരയാക്കപ്പെട്ട 17കാരി കോടതിയിൽ വ്യക്തമാക്കി.
പ്രതികളിൽ ഒരാളാണ് നിശാ ക്ലബ്ബ് നടത്തിയിരുന്നത് എന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. പ്രായപൂർത്തിയാവത്ത പെൺകുട്ടികളെ ഉപയോഗിച്ച് നിശാക്ലബ്ബിൽ പെൺവാണിഭം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പുലർച്ചെ 4മണിയോടെ നടത്തിയ സ്റ്റിംഗ് ഓപറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. 19 പെൺകുട്ടികളെയും 5 പുരുഷന്മാരെയുമാണ് പൊലീസ് പിടികൂടിയത്. ഇതിൽ ഒരു പെൺകുട്ടിക്ക് 18 വയസിന് മുകളിൽ പ്രായം ഉണ്ടായിരുന്നു. ഇവരെ നാടുകടത്തി. കേസ് വീണ്ടും കോടതി ജൂൺ 18ന് പരിഗണിക്കും.