Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കല്യാണസാരിയില്‍ യുവാവ് തൂങ്ങിമരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ സംഭവം

കല്യാണസാരിയില്‍ യുവാവ് തൂങ്ങിമരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ സംഭവം

കെ ആര്‍ അനൂപ്

, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (12:08 IST)
ഭാര്യയുടെ കല്യാണസാരിയില്‍ യുവാവ് തൂങ്ങിമരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം നാളാണ് സംഭവം നടന്നത്.റാണിപ്പെട്ട് സ്വദേശിയായ ശരവണന്‍ (27) ആണ് മരിച്ചത്.ചെങ്കല്‍പെട്ട് സ്വദേശിയായ 21 വയസ്സുള്ള പെണ്‍കുട്ടിയുമായുള്ള ശരവണന്റെ വിവാഹം രണ്ടുദിവസം മുമ്പായിരുന്നു നടന്നത്. 
 
ശരവണനെ കല്യാണ സാരിയില്‍ തൂങ്ങിയ നിലയിലാണ് ഇന്നലെ പുലര്‍ച്ചെ യുവതി എഴുന്നേറ്റപ്പോള്‍ കണ്ടത്.
 
രണ്ടാളും ഹണിമൂണ്‍ ആഘോഷിക്കാനായി യാത്ര പോകാന്‍ ഇന്നലെ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കല്‍പേട്ട് പോലീസ് അറിയിച്ചു. 
 
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരല്ലാതെ വേറൊന്നും വേണ്ട; കടുപ്പിച്ച് സുരേഷ് ഗോപി