Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുളകുപൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

മുളകുപൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

നീലിമ ലക്ഷ്മി മോഹൻ

, ചൊവ്വ, 17 ഡിസം‌ബര്‍ 2019 (14:20 IST)
മുളകുപൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. തലപ്പുഴ വെണ്മണി സ്വദേശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്‍ (44) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
 
തലപ്പുഴയിൽ നിന്നും പേര്യയിലേക്ക് പോകുന്ന വഴിയാണ് യുവതിയെ ഇയാൾ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ കാറിലെത്തിയ മുജീബ് റഹ്മാന്‍ നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റുകയായിരുന്നു. പേര്യയിലേക്കാണ് പോകുന്നതെന്നും അവിടെ ഇറക്കാമെന്നും പറഞ്ഞാണ് മുജീബ് സ്ത്രീയെ കാറില്‍ കയറ്റിയത്.
 
കാറില്‍ കയറിയ ഉടന്‍ തന്നെ മുജീബ് ഇവരുടെ മുഖത്തേക്ക് മുളക് പൊടി സ്‌പ്രേ ചെയ്യുകയായിരുന്നെന്ന് സ്ത്രീ പറയുന്നു. അടുത്ത സ്ഥലമെത്തിയപ്പോൾ കാറിന്റെ ഡോര്‍ ബലമായി തള്ളിത്തുറന്ന് പുറത്തേക്ക് ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. റോഡരികില്‍ വീണുകിടന്ന സ്ത്രീയെ ഇതുവഴിവന്ന ബസ് യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യദ്രോഹ കേസ്: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ്‌ മുഷറഫിന് വധശിക്ഷ