ചെന്നൈ: ലോക്ക്ഡൗൺ കാലത്ത് കൊവിഡ് അണുനശീകരണത്തിനെന്ന വ്യാജേന എടിഎമ്മിൽ മോഷണം. ചെന്നൈ എംഎംഡിഎ ഈസ്റ്റ് റോഡിൽ സുരക്ഷാജീവനക്കാരൻ നോക്കിനിൽക്കെയാണ് എടിഎം അണുനശീകരണത്തിനായി എത്തിയതാണെന്ന വ്യാജേന കവർച്ച നടത്തിയത്.
അണുനാശീനി പ്രയോഗിക്കാനുള്ള സജ്ജീകരണങ്ങളുമായി എത്തിയ മോഷ്ടാവിനെ സംശയം തോന്നാത്തതിനെ തുടർന്ന് സുരക്ഷാജീവക്കാരൻ എടിഎമ്മിന്റ ഉള്ളിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ബാങ്കിലെ ജീവനക്കാരാണെന്നാണ് ഉപഭോക്താക്കൾ കരുതിയത്.സുരക്ഷാജീവനകാരൻ പുറത്തുള്ളതിനാൽ മോഷണമാണെന്നും കരുതിയില്ല.എന്നാല്‍, പണമെടുത്ത് പുറത്തിറങ്ങിയ ഇയാള്‍ പെട്ടെന്ന് പുറത്തുനിര്‍ത്തിയ ഓട്ടോയില്‍ കയറി പോകുന്നത് ശ്രദ്ധിച്ച ഒരാളാണ് വിവരം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചത്.
സംഭവത്തിൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് 8.2ലക്ഷം നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. സംഭവത്തിൽ മധുരവൊയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെന്നൈയില്‍ എല്ലാ വാര്‍ഡിലും പൊതുസ്ഥലങ്ങളില്‍ അണുനശീകരണം നടത്തണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇത് മുതലെടുത്താണ് മോഷ്ടാവ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.